ഋഷിരാജ് സിംഗ് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്ന വ്യാജ പ്രചാരണം നടത്തിയ ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

ഋഷിരാജ് സിംഗ് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തെന്ന വ്യാജ പ്രചാരണം നടത്തിയ ബിജെപി പ്രവര്‍ത്തകനെതിരെ കേസ്

 rishiraj singh , ayyappa jyothi , BJP , police , ഋഷിരാജ് സിംഗ് , ബിജെപി , പൊലീസ് , അയ്യപ്പ ജ്യോതി
പത്തനംതിട്ട/തിരുവല്ല| jibin| Last Modified വെള്ളി, 28 ഡിസം‌ബര്‍ 2018 (09:06 IST)
ശബരിമല കര്‍മസമിതിയും ബിജെപിയും ആചാരസംരക്ഷണത്തിന്റെ പേരില്‍ നടത്തിയ
അയ്യപ്പജ്യോതിയില്‍ എക്‍സൈസ് കമ്മീഷണറും ഡിജിപിയുമായ ഋഷിരാജ് സിംഗ് പങ്കെടുത്തതായി സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തിയ ബിജെപി പ്രവര്‍ത്തകനെതിരെ കെസ്.

പത്തനംതിട്ട തിരുവല്ലയിലെ ജെ ജയനെ പ്രതിയാക്കിയാണ് തിരുവല്ല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചിത്രങ്ങളും വാര്‍ത്തകളും പങ്കുവച്ച പേജുകള്‍ പൊലീസ് പരിശോധിച്ചു വരുകയാണ്.

“ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ ഡിജിപി ഋഷിരാജ് സിംഗ് ഐ പി എസ് അയ്യപ്പജ്യോതിയില്‍ അണിനിരന്നപ്പോള്‍”- എന്നായിരുന്നു ചിത്രമുള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തിയത്.

സംഭവുമായി ബന്ധപ്പെട്ട് പല ഫേസ്‌ബുക്ക് അക്കൌണ്ടുകളും പൊലീസ് നിരീക്ഷണത്തിലാണ്.

തൃശൂര്‍ കൊരട്ടി സ്വദേശിയും ഇന്ത്യന്‍ നേവിയിലെ റിട്ട ഉദ്യോഗസ്ഥനുമായ മോഹന്‍ദാസിന്റെ ചിത്രമാണ് ഋഷിരാജ് സിംഗ് എന്ന വ്യാജേന സോഷ്യല്‍ മീഡിയയിലെ വിവിധ അക്കൗണ്ടുകളില്‍ പ്രചരിച്ചത്.

ബിജെപി - സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ ഈ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :