തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 27 ഡിസംബര്‍ 2018 (11:22 IST)
ആചാര സംരക്ഷണം ആവശ്യപ്പെട്ട് അയ്യപ്പ കർമ്മസമിതി ബിജെപി പിന്തുണയോടെ നടത്തിയ അയ്യപ്പജ്യോതിയിൽ നിന്ന്എൻഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസ്വിട്ടുനിന്നു.
തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള നേതാക്കൾ പരിപാടിയില്‍ പങ്കെടുത്തില്ല.
അയ്യപ്പജ്യോതിയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്കാണ് അറിയിപ്പ് ലഭിച്ചത്. ഇതിനാല്‍ ചര്‍ച്ചകള്‍ക്കോ കൂടിയാലോചനകള്‍ക്കോ സമയം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് പരിപാടിയില്‍ നിന്നും വിട്ടു നിന്നതെന്നും തുഷാര്‍ വ്യക്തമാക്കി.
അതേസമയം, അയ്യപ്പജ്യോതയില്‍ പോകരുതെന്നോ പോകണമെന്നോ എസ്എന്‍ഡിപി അംഗങ്ങളോടോ ബിഡിജെഎസ് അംഗങ്ങളോടോ പറഞ്ഞിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശന് പ്രതികരിച്ചു.
അയ്യപ്പജ്യോതിയിൽ പങ്കെടുക്കുന്നവർക്ക്എസ്എൻഡിപിയിൽ ഉണ്ടാകില്ലെന്നും സംഘടന സർക്കാർ നടത്തുന്ന വനിതാ മതിലിനൊപ്പമാണെന്നും വെള്ളാപള്ളി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ്ബിഡിജെഎസ് അയ്യപ്പജ്യോതിയിൽ നിന്ന്വിട്ടുനിന്നതെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.