'പല കാര്യങ്ങളും പറയാതെ മൂടിവെച്ചിരിക്കുകയാണ്, വൈകാതെ അതെല്ലാം പുറത്തുവിടും': പാർവതി തിരുവോത്ത്

'പല കാര്യങ്ങളും പറയാതെ മൂടിവെച്ചിരിക്കുകയാണ്, വൈകാതെ അതെല്ലാം പുറത്തുവിടും': പാർവതി തിരുവോത്ത്

Rijisha M.| Last Modified ശനി, 3 നവം‌ബര്‍ 2018 (15:31 IST)
ഞാൻ പല കാര്യങ്ങളും പറയാതെ വെച്ചിട്ടുണ്ടെന്നും, അതൊക്കെ ഒരിക്കൽ പുറത്തുവിടുമെന്നും നടി പാർവതി തിരുവോത്ത്. താന്‍ സിനിമയില്‍ വന്ന കാലത്ത് കൂട്ടായ്മകളൊന്നും സജീവമല്ലാത്തതിനാല്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ഒറ്റപ്പെട്ടതാണെന്ന് കരുതിയിരുന്നുവെന്നും പാര്‍വതി പറഞ്ഞു. 'ദ ഹിന്ദു'വിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം വ്യക്തമാക്കിയത്.

'സിനിമയില്‍ നമ്മള്‍ ഒറ്റയ്ക്കാണെന്നും ഈ പ്രശ്നങ്ങളെല്ലാം നമുക്ക് മാത്രം ഉണ്ടാകുന്നതാണെന്നുമാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഡബ്ല്യൂ സി സി രൂപീകരിച്ചപ്പോഴാണ് എല്ലാ സ്ത്രീകളും സമാനമായ സാഹചര്യത്തിലൂടെ കടന്ന് പോയവരാണെന്ന് മനസ്സിലായത്. കുറ്റക്കാര്‍ ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ സുഖമായി നടക്കുന്നു.

അടിസ്ഥാനപരമായ അവകാശങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ സംസാരിച്ചത്. അത് വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ വേണ്ടിയല്ല. അഭിനേതാക്കളെ മോശമായി ചിത്രീകരിക്കാൻ പറയുന്നതല്ല. എന്നാല്‍ ഒരു സംഘടന നടത്തിക്കൊണ്ടു പോകുമ്പോള്‍ അതിന്റെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ഉത്തരവാദിത്തം കാണിക്കുന്നില്ലെങ്കില്‍ എന്തു ചെയ്യും? ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് അവരുടെ ഉത്തരവാദിത്തമാണെ'ന്നും പാർവതി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :