‘സ്വയംഭോഗവും അഡൽട്ട് മൂവീസും’- പലപ്പോഴും ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്ന് യുവതി, മുകേഷിന് പിന്നാലെ മീടൂവിൽ കുടുങ്ങി ഗോപീ സുന്ദറും

‘താൻ ഇപ്പോൾ സ്വയംഭോഗം ചെയ്യുകയാണെന്ന് ഒരിക്കൽ ഫോണിൽ മെസേജ് അയച്ചു, അഡൽട്ട് മൂവീസ് കാണാറുണ്ടോന്ന് ചോദിച്ചു’- ഗോപീ സുന്ദറിനെതിരെ യുവതി

അപർണ| Last Modified ബുധന്‍, 10 ഒക്‌ടോബര്‍ 2018 (08:54 IST)
ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ഒന്നിലധികം സ്ത്രീകള്‍ ഒരേസമയം ആരോപണവുമായി രംഗത്തെത്തിയതോടെ 2017 ഒക്ടോബറോടെയാണ് മീടൂ ഹാഷ് ടാഗ് കാമ്പെയ്നുകള്‍ ശക്തിപ്രാപിച്ചത്.

വാക്കുകൾകൊണ്ടും പ്രവ്രത്തികൾ കൊണ്ടും മുൻപ് തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പങ്കുവെച്ച് യുവതികൾ ഇപ്പോഴും രംഗത്തുണ്ട്. ഓരോ ദിവസവും ഇത്തരം വെളിപ്പെടുത്തലുകൾ ഉണ്ടാവുകയാണ്. മീടൂ ഇപ്പോൾ മലയാളത്തിനേയും പിടിച്ചു കുലുക്കുകയാണ്. നടനും എംഎല്‍എയുമായ മുകേഷിന് പിന്നാലെ സംഗീത സംവിധായകന്‍ ഗോപീസുന്ദറിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവതി.

ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന ട്വിറ്റര്‍ പേജിലാണ് ഗോപീ സുന്ദറിനെതിരായ യുവതിയുടെ വെളിപ്പെടുത്തല്‍ പ്രത്യക്ഷപ്പെട്ടത്. വർഷങ്ങൾക്ക് മുൻപ് ഗോപി സുന്ദര്‍ ഫോണില്‍ വിളിച്ച് അശ്ലീല ചുവയോടെ സംസാരിച്ചെന്നും കന്യകയാണോയെന്ന് ചോദിച്ചെന്നും പലതവണ ലൈംഗിക ബന്ധത്തിന് ശ്രമിച്ചെന്നും യുവതി ആരോപിക്കുന്നു.

വെളിപ്പെടുത്തല്‍ ഇങ്ങനെ- അന്ന് തനിക്ക് പ്രായ പൂര്‍ത്തിയായിരുന്നില്ല. ആ സമയത്ത് സംഗീത ലോകത്ത് എന്തെങ്കിലും ആയിത്തീരമെന്ന ആഗ്രഹിച്ച ആളായിരുന്നു താന്‍. ആയിരുന്നു എന്റെ റോൾ മോഡൽ. ഒരുദിവസം അദ്ദേഹം തന്നെ ഫോണില്‍ വിളിച്ചു. വിളിയിൽ പ്രത്യേകതയോ അസ്വഭാവികതയോ തോന്നിയില്ല. എന്നാൽ പതിയെ അദ്ദേഹത്തിന്റെ സംസാരത്തിന്റെ ടോൺ മാറി.

താനുമായി ബന്ധം തുടങ്ങാന്‍ താത്പര്യമുണ്ടെന്ന് ഗോപീ സുന്ദര്‍ പറഞ്ഞു. അതോടെ താന്‍ പേടിച്ചു പോയി. എന്നാല്‍ അത്തരം സംസാരങ്ങള്‍ ഗോപീ സുന്ദര്‍ തുടര്‍ന്നു. താന്‍ സ്വയംഭോഗം ചെയ്യുകയാണെന്ന് ഒരിക്കല്‍ എനിക്ക് ഇയാള്‍ സന്ദേശം അയച്ചു.

താന്‍ അഡല്‍റ്റ് സിനിമകള്‍ കാണാറുണ്ടോയെന്ന് ഒരിക്കല്‍ ചോദിച്ചു. സ്വയം ഭോഗം എന്താണെന്ന് പോലും ആ പ്രായത്തില്‍ തനിക്ക് അറിയില്ലായിരുന്നു. ഒരു വര്‍ഷത്തോളം അദ്ദേഹം ഇത്തരത്തില്‍ പെരുമാറുമായിരുന്നു. ഇത് തുടർന്നതോടെ താൻ അസ്വസ്ഥയായി. താങ്കള്‍ കരുതുന്ന പോലൊരു ബന്ധത്തിന് താത്പര്യമില്ലെന്ന് താന്‍ തുറന്നു പറഞ്ഞു.

എന്നാല്‍ നിനക്കായി ഞാന്‍ കുറച്ചു പാട്ടുകള്‍ ഒരുക്കിയിട്ടുണ്ടെന്നായിരുന്നു പിന്നീടുള്ള സന്ദേശം. നിരവധി പാട്ടുകള്‍ തനിക്കായി നല്‍കാമെന്നും ഗോപീ സുന്ദര്‍ പറഞ്ഞു. പക്ഷേ അതിനായി അയാള്‍ മറ്റൊരു കണ്ടീഷന്‍ മുന്നോട്ട് വെച്ചു. സിനിമയില്‍ പാട്ട് പാടണമെങ്കില്‍ തന്‍റെ വീട്ടില്‍ വരണമെന്നുമായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞത്. താനുമായി ലൈംഗിക ബന്ധത്തിന് താത്പര്യം ഉണ്ടോയെന്നും അയാള്‍ ചോദിച്ചെന്നും ട്വിറ്റര്‍ പോസ്റ്റില്‍ പറയുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :