ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രം മലയാളത്തിന്റെ ഓള്, വിസ്മയിപ്പിക്കാൻ പേരൻപും!

അപർണ| Last Modified ബുധന്‍, 21 നവം‌ബര്‍ 2018 (14:04 IST)
നാല്‍പത്തിയൊമ്പാതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമകാലിക ഇന്ത്യന്‍ സിനിമകളുടെ വിഭാഗമായ ഇന്ത്യന്‍ പനോരമയ്ക്ക് ഇന്നു തിരി തെളിയും. മലയാളത്തിന്റെ ‘ഓള്’ ആണ് ഉദ്ഘാടന ചിത്രം. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ചിത്രത്തിൽ എസ്തർ അനിൽ, ഷെയിൻ നിഗം എന്നിവരാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ തവണ മഹേഷ് നാരായണന്റെ ടേക്ക് ഓഫ് മാത്രമായിരുന്നു മലയാളത്തില്‍ നിന്നും ഫീച്ചര്‍ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം. എന്നാൽ, ഇത്തവണ ഓള് അടക്കം ആറ് ചിത്രങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈമയൗ, മക്കന, സുഡാനി ഫ്രം നൈജീരിയ, ഭയാനകം, പൂമരം എന്നിവയാണ് ആ ചിത്രങ്ങൾ.

ഇതിനു പുറമെ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ 'പേരന്‍പു' മുണ്ട്‌. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രാഹുല്‍ രവാലിയുടെ നേതൃത്വത്തിലുള്ള 12 അംഗ ജൂറിയാണ് ഫീച്ചര്‍ വിഭാഗത്തിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :