‘ഒടിയന്റെ വരവിനായി മരണമാസ് വെയിറ്റിംഗ്’- ദളപതിയും സൂര്യയും !

അപർണ| Last Modified ബുധന്‍, 21 നവം‌ബര്‍ 2018 (12:26 IST)
ആരാധകരും സിനിമാ പ്രേമികളും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഒടിയൻ. ഡിസംബറിൽ ചിത്രം തിയേറ്ററുകളിൽ എത്തും. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നഡത്തിലുമൊക്കെയുള്ള ആരാധകരും ഈ സിനിമക്കായി കാത്തിരിക്കുകയാണത്രെ.

ഇപ്പോഴിതാ നടൻ വിജയും സൂര്യയും ഒടിയനെ കുറിച്ച് പറഞ്ഞ കമന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. മോഹൻലാലിന്റെ വൻ ആരാധകനാണ് സൂര്യ. ഇരുവരും ഒരുമിച്ച് അഭിനയിക്കുകയാണിപ്പോൾ. നേരത്തേ വിജയ്ക്കൊപ്പം മോഹൻലാൽ അഭിനയിച്ചിരുന്നു.

രണ്ടു പേരും വലിയ പ്രതീക്ഷയാണ് ഈ ചിത്രത്തിൽ പുലർത്തുന്നത്. ഒടിയന്റെ വരവിനായി കാത്തിരിക്കുകയാണെന്നും മോഹൻലാലിന് എല്ലാ ആശംസകളും നേരുന്നുവെന്നും താരങ്ങൾ അറിയിച്ചു. സൂര്യക്കൊപ്പം പുതിയ ചിത്രത്തിൽ മോഹൻലാലും അഭിനയിക്കുന്നുണ്ട്. അങ്ങനെയാണ് ഈ സിനിമയെ കുറിച്ച് അറിയാൻ ഇടയായത്.

എന്തായാലും ഒടിയന്റെ തമിഴ് ഡബ്ബ് വേർഷനും ഇറങ്ങുന്നുണ്ട്. വിജയും സൂര്യയും ചിത്രം കണ്ടിട്ട് എന്ത് പറയുമെന്ന് നമുക്ക് നോക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :