‘ചേട്ടൻ ഇവിടെ ഒക്കെ തന്നെ കാണുമല്ലോ അല്ലേ?’ - മധുരരാജ പൊട്ടുമെന്ന് കമന്റിട്ടവന് കിടിലൻ മറുപടി നൽകി വൈശാഖ്

‘മധുരരാജ എട്ട് നിലയിൽ പൊട്ടും’- കമന്റിട്ടവന് കിടിലൻ മറുപടി കൊടുത്ത് സംവിധായകൻ വൈശാഖ്

Last Updated: തിങ്കള്‍, 11 ഫെബ്രുവരി 2019 (09:49 IST)
മമ്മൂട്ടിയുടെ കരിയറിലെ മഹാവിജയങ്ങളില്‍ ഒന്നാണ് പോക്കിരിരാജ. വൈശാഖ് സംവിധാനം ചെയ്ത ആ ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ചു. മമ്മൂട്ടി വീണ്ടും രാജയായി എത്തുന്ന സിനിമയ്ക്ക് ഉദയ്കൃഷ്ണ തിരക്കഥ രചിക്കുന്നു. സംവിധാ‍നം വൈശാഖ് തന്നെ. പോക്കിരിരാജയിലെ അതേ ഗെറ്റപ്പാണ് മമ്മൂട്ടിക്ക് മധുരരാജയിലും ഉള്ളത്.

ഇപ്പോഴിതാ, എട്ട് നിലയിൽ പൊട്ടുമെന്ന് കമന്റിട്ടവന് കിടിലൻ മറുപടി നൽകിയിരിക്കുകയാണ് വൈശാഖ്. പേരൻപിന്റെ ആഘോഷം പങ്കുവെയ്ക്കുന്ന ചിത്രത്തിനു കീഴെയാണ് മധുരരാജ പൊട്ടുമെന്ന് ഒരാൾ കമന്റിട്ടത്. ഇതിനു മറുപടിയായി വൈശാഖ് കുറിച്ചത് ഇങ്ങനെ: ‘ചേട്ടൻ ഇവിടെയൊക്കെ തന്നെ കാണുമല്ലോ അല്ലേ?’. ഇതിലൂടെ തന്നെ മധുരരാജ എത്രത്തോളം വിജയം കൈവരിക്കുമെന്ന് ഉറപ്പാണ്.

"മധുരരാജ, പോക്കിരിരാജ എന്ന സിനിമയുടെ തുടര്‍ച്ചയല്ല, 'രാജാ' എന്ന കഥാപാത്രത്തിന്റെ മാത്രം തുടര്‍ച്ചയാണ്... പുതിയ ചിത്രത്തില്‍ 'രാജാ' എന്ന കഥാപാത്രത്തെ മാത്രമാണ് ഉപയോഗിക്കുന്നത്. കഥയും കഥാപശ്ചാത്തലവും ആഖ്യാനരീതിയും തികച്ചും പുതിയതാണ്‘’- വൈശാഖ് പറഞ്ഞത് നൂറ് ശതമാനം സത്യമാവുകയാണ്.

പുലിമുരുകനിൽ മോഹൻലാലിനെ ആക്ഷൻ പഠിപ്പിച്ച ഹീറ്റർ ഹെയ്ൻ തന്നെയാണ് ചിത്രത്തിൽ മമ്മൂട്ടിയേയും ആക്ഷൻ പഠിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഒരു സീനിൽ പോലും ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ലെന്ന് സംവിധായകൻ വൈശാഖ് തന്നെ പറയുന്നു. ആക്ഷന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ സ്പിരിറ്റും, ഡെഡിക്കേഷനും സല്യൂട്ട് ചെയ്യണമെന്നും വൈശാഖ് പറയുന്നു.

ഉദയ്കൃഷ്ണ തിരക്കഥയെഴുതിയ നെല്‍‌സണ്‍ ഐപ്പ് ആണ് നിര്‍മ്മിക്കുന്നത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുര രാജ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :