ആദ്യം പേരൻപ്, ഇപ്പോൾ യാത്ര, നന്ദി മമ്മൂക്ക ഇങ്ങനെ പ്രചോദിപ്പിക്കുന്നതിന്: സൂര്യ

Last Modified തിങ്കള്‍, 11 ഫെബ്രുവരി 2019 (07:53 IST)
‘ആദ്യം പേരൻപ് ഇപ്പോൾ യാത്ര. കേട്ടതെല്ലാം മികച്ച അഭിപ്രായം. എന്ത് വ്യത്യസ്ഥമായ തിരഞ്ഞെടുപ്പാണ് മമ്മൂക്ക’. തമിഴിലും തെലുങ്കിലും ഒരേ സമയം വ്യത്യസ്തവും മികവുറ്റതുമായ വേഷങ്ങൾ ചെയ്ത മമ്മൂട്ടിയെ കുറിച്ച് തമിഴ് നടൻ കുറിച്ച വാക്കുകളാണിത്.

ഇന്ത്യൻ സിനിമയുടെ എല്ലാ സത്യത്തോടും ശുദ്ധിയോടും കൂടി ഞങ്ങളെ ഇങ്ങനെ പ്രചോദിപ്പിക്കുന്നിത്, രണ്ടു ചിത്രത്തിന്റെ അണിയറക്കാർക്കും നന്ദി അറിയിക്കുന്നതായും സൂര്യ ട്വിറ്ററിൽ കുറിച്ചു. മമ്മൂട്ടി ആരാധകർ ഏറെ ആവേശത്തോടെയാണ് ഈ വാക്കുകൾ ഏടെടുത്തിരിക്കുന്നത്.

10 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. റാം സംവിധാനം ചെയ്ത പേരൻപ് മികച്ച അഭിപ്രായവുമായി ഇപ്പോഴും മുന്നേറുകയാണ്. മമ്മൂട്ടിയും സാധനയും പ്രേക്ഷകരുടെ മനസിലേക്കാണ് ഇടം പിടിക്കുന്നത്.

26 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്കിലേക്ക് തിരിച്ചെത്തുന്നത്. തെലുങ്ക് ജനതയുടെ നേതാവായിരുന്ന വൈ എസ് ആറിന്റെ ജീവിതകഥയാണ് യാത്രയെന്ന സിനിമ. വൈ എസ് ആർ എന്ന നേതാവിനെയാണ് യാത്രയിൽ തെലുങ്ക് ജനത കണ്ടത്. ഒരു കഥാപാത്രമായി മാറാനുള്ള മമ്മൂട്ടിയുടെ കഴിവ് അസാധ്യമെന്ന് തന്നെ പറയാം. ഏതു ഭാഷയ്ക്കും താൻ വഴങ്ങുന്ന നടനാണെന്ന് മമ്മൂട്ടി ഈ രണ്ടുചിത്രങ്ങളിലൂടെ ഒരിക്കൽ കൂടി തെളിയിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :