Widgets Magazine
Widgets Magazine

പണം വാരിയെറിഞ്ഞ് ബിജെപി; എംഎല്‍എമാര്‍ക്ക് 100 കോടിവരെ വാഗ്ദാനം - പിടിച്ചു നില്‍ക്കുമെന്ന് കോണ്‍ഗ്രസ്

കര്‍ണാടക, ബുധന്‍, 16 മെയ് 2018 (10:32 IST)

Widgets Magazine
 karnataka , niyamasabha election ,Bjp , Congress , Amit Shah , കോണ്‍ഗ്രസ് , ജെഡിഎസ് , കര്‍ണാടക തെരഞ്ഞെടുപ്പ്

രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സർക്കാർ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് - ജെഡിഎസ് നീക്കം ശക്തമാക്കിയ സാഹചര്യത്തില്‍ സഖ്യം തകര്‍ക്കാന്‍ അട്ടിമറി നീക്കവുമായി ബിജെപി.

നാല് ജെഡി -​ എസ്എം​എൽഎമാർക്കും അഞ്ച് കോണ്‍ഗ്രസ് എംഎൽഎമാരെയും രാജിവയ്പ്പിക്കാൻ നൂറ് കോടി രൂപവരെ ബിജെപി വാഗ്ദാനം ചെയ്‌തുവെന്നാണ് ആരോപണം. പല എം എല്‍ എമാരും ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കി.

എംഎല്‍എമാരെ സ്വാധീനിപ്പിച്ച് രാജിവയ്‌പ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസിന്റെ പ്രചാരണ ചുമതലയുള്ള ഡികെ ശിവകുമാര്‍ പറഞ്ഞു. ബിജെപി കര്‍ണാടകത്തില്‍ കുതിരക്കച്ചവടം ആരംഭിച്ചുവെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലാണ് കര്‍ണാടകത്തില്‍ ചരടുവലികള്‍ നടക്കുന്നത്. അതേസമയം എന്തു വിലകൊടുത്തും എംഎല്‍എമാരെ ഒപ്പം നിര്‍ത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

ജെഡിഎസുമായി സഖ്യം ചേരാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് സോണിയാ ഗാന്ധി അറിയിക്കുകയും ഈ സഖ്യത്തിന് ജെഡിഎസ് പച്ചക്കൊടി കാട്ടുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് എന്തു നീക്കവും നടത്താന്‍ ബിജെപി ശ്രമിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കോണ്‍ഗ്രസ് ജെഡിഎസ് കര്‍ണാടക തെരഞ്ഞെടുപ്പ് Karnataka Bjp Congress Amit Shah Niyamasabha Election

Widgets Magazine

വാര്‍ത്ത

news

കർണ്ണാടക തിരഞ്ഞെടുപ്പിനെ ട്രോളിയ കേരള ടൂറിസത്തിന്റെ ട്വീറ്റ് അപ്രത്യക്ഷമായി

കർണ്ണാടക തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിനു പിന്നാലെ കേരള ട്രൂറിഒസത്തിന്റെ വിവാദമായ ...

news

എടപ്പാളിൽ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

എടപ്പാളിൽ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. മടത്തിൽവളപ്പിൽ ബിജുവിന്റെ ...

news

"ലോക ചരിത്രത്തില്‍ ആദ്യമായി സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ"; സരിതയെ ‘ട്രോളി’ രഞ്ജിത്ത് ശങ്കര്‍

വ്യത്യസ്‌തമായ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ നടൻ ജയസൂര്യയ്‌ക്ക് പ്രത്യേക കഴിവാണ്. ...

news

ഗോദാവരി നദിയിൽ ബോട്ട് മുങ്ങി 23 പേരെ കാണാതായി

ആന്ധ്ര പ്രദേശിലെ ഗോതാവരി നദിയിൽ ബോട്ട് മുങ്ങി 23പേരെ കാണാതായി . കൊണ്ടമോടലുവില്‍ നിന്നു ...

Widgets Magazine Widgets Magazine Widgets Magazine