രാഹുല്‍ മിണ്ടിയില്ല, കര്‍ണാടകയില്‍ സോണിയയുടെ ചടുലനീക്കം‍; നെഞ്ച് തകര്‍ന്ന് ബിജെപി

ബാംഗ്ലൂര്‍, ചൊവ്വ, 15 മെയ് 2018 (15:35 IST)

 Karnataka Assembly Election , Karnataka , Sonia ghandhi , congress , bjp , JDS , ജെഡിഎസ് , എച്ച് ഡി ദേവെഗൌഡ , കോണ്‍ഗ്രസ് , ബിജെപി , മോദി , നരേന്ദ്ര മോദി , ദേബഗൌഡ

രാജ്യം ഉറ്റുനോക്കിയ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റ കക്ഷിയായ ബിജെപിയുടെ മോഹങ്ങള്‍ തകര്‍ത്തെറിഞ്ഞ് സോണിയാ ഗാന്ധിയുടെ നീക്കം. 40തോളം സീറ്റുകള്‍ സ്വന്തമാക്കി സംസ്ഥാനത്ത് നിര്‍ണായക ശക്തിയായ ജെഡിഎസിനെ ഒപ്പം നിര്‍ത്തി ഭരണം പിടിക്കാനാണ് കോണ്‍ഗ്രസ് നീക്കം.

സഖ്യത്തിനു തയാറാണെങ്കിൽ ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ എച്ച്ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാമെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വാഗ്ദാനം. 20 മന്ത്രിസ്ഥാനവും ഉപമുഖ്യമന്ത്രിസ്ഥാനമാണ് കോണ്‍ഗ്രസ് ഈ ബന്ധത്തില്‍ ആവശ്യപ്പെടുക.

കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് ജെഡിഎസും താല്‍പ്പര്യം കാണിക്കുന്നുണ്ട്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി
സോണിയ ഗുലാം നബി ആസാദിനെയാണ് എച്ച് ഡി ദേവെഗൌഡയുടെ അടുക്കലേക്ക് അയച്ചത്. ചര്‍ച്ചകള്‍ വിജയം കാണുകയും ഗവര്‍ണര്‍ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്‌താല്‍ കുമാരസ്വാമി കര്‍ണാടക  മുഖ്യമന്ത്രിയാകാനുള്ള വഴിയൊരുങ്ങും.

ഇതിനു പിന്നാലെ സോണിയാ ഗാന്ധി ഫോൺ മുഖേനയും ദേവെഗൗഡയുമായി സംസാരിച്ചു. നിലവിലെ ലീഡുനില അനുസരിച്ച് കോൺഗ്രസും ജെഡിഎസും ഒന്നിച്ചാൽ ഭരണം കിട്ടാൻ സാധ്യത നിലനിൽക്കുന്നുണ്ട്. എന്നാല്‍, ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക് എത്താനുള്ള സാധ്യത കുറവാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കര്‍ണാടകയില്‍ കുമാരസ്വാമി കിംഗ്; കോണ്‍‌ഗ്രസ് പിന്തുണയില്‍ കുമാരസ്വാമി മുഖ്യമന്ത്രിയാകും

കര്‍ണാടകയില്‍ കോണ്‍‌ഗ്രസ് പിന്തുണയോടെ ജെ ഡി എസ് സര്‍ക്കാരുണ്ടാക്കും. കോണ്‍ഗ്രസ് നിരുപാധിക ...

news

തന്ത്രം റഷ്യയുടേതല്ല, അത് അമിത് ഷായുടേത്; ട്രംപിനായി തെളിച്ച വഴിയെ ബിജെപിയും കര്‍ണാടകയും!

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സമൂഹമാധ്യമങ്ങള്‍ വന്‍ സ്വാധീനം ചെലുത്തിയെന്ന ...

news

ട്രക്ക് യാത്രാവാഹനവുമായി കുട്ടിയിടിച്ച് നാലു പേർ മരിച്ചു

ട്രക്ക് യാത്രാവാഹനവുമായി കുട്ടിയിടിച്ച് നാലു പേർ മരിച്ചു. ബണ്ഡ-ടൻറ റോഡിൽ ഇന്നലെയാണ് ...

news

കര്‍ണാടകയില്‍ കണ്ടത് നമോ പ്രഭാവം; എതിരാളികളെപ്പോലും അമ്പരപ്പിച്ച ഈ വിജയം മോദിക്ക് സ്വന്തം

ഇക്കഴിഞ്ഞ ഏപ്രില്‍ 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ ഉപവാസമിരുന്നു. ...

Widgets Magazine