തുമ്പി എബ്രഹാം|
Last Modified ഞായര്‍, 13 ഒക്‌ടോബര്‍ 2019 (11:28 IST)
ജോളി കൂടത്തായിയിലെ വിദ്യാര്‍ഥികള്‍ക്ക് ‘കരിയര്‍ കൗണ്‍സലി’ങ്ങും നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടികള്‍ പഠിച്ച് ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കണമെന്ന് ഉപദേശിച്ചിരുന്ന ജോളി ഇതിന് സ്വന്തം അനുഭവം ഉദാഹരണമായി അവതരിപ്പിക്കുകയും ചെയ്തിരുന്നു.വിദ്യാഭ്യാസ വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ടോം തോമസിനോടും അധ്യാപികയായിരുന്ന അന്നമ്മയോടുമുണ്ടായിരുന്ന ആദരം എന്‍ഐടി അധ്യാപികയായ മരുമകള്‍ ജോളിയോടും നാട്ടുകാര്‍ക്കുണ്ടായിരുന്നെന്ന് അയല്‍വാസിയായ സറീന പറയുന്നു.
ഉന്നത പഠനത്തിന് ഉപദേശം തേടി അയല്‍ക്കാര്‍ ജോളിയെ സമീപിക്കുമായിരുന്നു. സറീനയുടെ മകള്‍ 2015 ല്‍ പ്ലസ് ടു പാസായപ്പോള്‍ എന്‍ട്രന്‍സ് കോച്ചിങ് കാര്യങ്ങളില്‍ നിര്‍ദേശം നല്‍കി. ‘റോയ്‌ച്ചായന്‍ മരിച്ച ശേഷം തനിക്ക് പിടിച്ചു നില്‍ക്കാനായത് ജോലിയുള്ളതു കൊണ്ടല്ലേ’ എന്ന് പറയുമായിരുന്നെന്നും അയല്‍ക്കാര്‍ ഓര്‍ക്കുന്നു.
നാട്ടിലെ പൊതുപരിപാടികളിലും പള്ളിയിലെ ഡയറക്ടറിയിലും വരെ ‘എന്‍ഐടി പ്രഫസര്‍’ ആയി ജോളി കയറിപ്പറ്റി. 2002 മുതല്‍ എന്‍ഐടി അധ്യാപികയെന്ന് സ്വയം പരിചയപ്പെടുത്തിയിരുന്ന ജോളിക്ക് എന്‍ഐടിയുമായി ഒരു ബന്ധവുമില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.