തൊടുപുഴ|
Rijisha M.|
Last Modified ബുധന്, 1 ഓഗസ്റ്റ് 2018 (10:18 IST)
ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ഇന്ന് രാവിലെ ഒമ്പത് മണിക്കുള്ള റീഡിംഗിൽ അണക്കെട്ടിലെ ജലനിരപ്പ് 2395.84 അടിയിലെത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ നീരൊഴുക്ക് 19.138 ദശലക്ഷം ഘനമീറ്റർ ആയിരുന്നു.
ജലനിരപ്പ് 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോർഡ് രണ്ടാമത്തെ ജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട്) പുറപ്പെടുവിച്ചിരുന്നു. അതേസമയം, മഴയും നീരൊഴുക്കും അനുസരിച്ച് മാത്രമേ ട്രയൽ റണ്ണിന്റെ കാര്യം തീരുമാനിക്കൂ.
ഡാമിന്റെ പരമാവധി ശേഷി 4203 അടിയാണ്. ഈ സാഹചര്യത്തിൽ 2397 അടിയായാൽ പരീക്ഷണാർഥം ഷട്ടർ തുറക്കാനാണ് (ട്രയൽ) തീരുമാനം. 2399 അടിയാകുമ്പോൾ അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) നൽകും. അതിനുശേഷം 24 മണിക്കൂർ കൂടി കഴിഞ്ഞേ ചെറുതോണിയിൽ ഷട്ടറുകൾ ഉയർത്തൂ.