ഇടുക്കിയിൽ ജലനിരപ്പ് വീണ്ടുമുയർന്നു; ട്രയൽ റൺ മഴയും നീരൊഴുക്കുമനുസരിച്ച്, ഇടമലയാറിലും ‘ഓറഞ്ച് അലേര്‍ട്ട്’

അണക്കെട്ടിലെ വെള്ളം 2395.80 അടിയായി

അപർണ| Last Modified ബുധന്‍, 1 ഓഗസ്റ്റ് 2018 (07:55 IST)
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടുമുയർന്നു. തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടിലെ വെള്ളം 2395.80 അടിയായി ഉയർന്നിരിക്കുകയാണ്. രാവിലെ ആറു മണിക്കുള്ള റീഡിങ്ങിലാണിത്. നീരൊഴുക്കും മഴയും അനുസരിച്ചാണ് ട്രയല്‍ റണ്‍ നടത്തുക.

അണക്കെട്ട് തുറക്കുന്നുണ്ടെങ്കില്‍ തന്നെ പകല്‍ സമയം എല്ലാവര്‍ക്കും അറിയിപ്പ് നല്‍കുമെന്ന് ഇന്നലെ വ്യക്തമാക്കിയതാണ്. അതേസമയം, അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതില്‍ ജനങ്ങള്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇടുക്കി ജില്ലാ അധികൃതരും വ്യക്തമാക്കി.

അതേസമയം ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജലസംഭരണിയിലെ ജലനിരപ്പ് 2397 അടിക്കു മുകളിലെത്തിയാല്‍ മാത്രമേ ചെറുതോണി ഡാമിലെ ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്തുകയുള്ളൂ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :