കഞ്ഞി വിളമ്പിയത് ഞാനാണ്, ജാതി ഏതാണെന്ന് നോക്കിയിട്ടല്ല ഭക്ഷണം നല്‍കിയത്; ഭക്ഷണത്തില്‍ വര്‍ഗീയത കലര്‍ത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകനു മറുപടിയുമായി ജയന്‍ തോമസ്

ഞായര്‍, 11 മാര്‍ച്ച് 2018 (11:39 IST)

സിപിഐഎമ്മിന്റെ ജനകീയ ഭക്ഷണശാലയില്‍ കഞ്ഞി കുടിക്കാന്‍ കയറി തനിക്ക് ഇരിപ്പിടം ഒരുക്കി നല്‍കിയത് നെറ്റിയില്‍ ചന്ദനക്കുറി തൊട്ട ഒരു ഹിന്ദു സഖാവാണെന്ന് അവകാശപ്പെട്ട ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പ്രതീഷിന് മറുപടിയുമായി ജയന്‍ തോമസ്.  
 
വിശപ്പ് പോലുള്ള അടിസ്ഥാന വികാരത്തിന്റെ മുന്നിലെങ്കിലും ഇത്തരം ഇടുങ്ങിയ അതിര്‍വരമ്പുകള്‍ നാം തകര്‍ക്കണ്ടേ ചങ്ങാതിയെന്നും ജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
 
ജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
 
പ്രിയ ചങ്ങാതി
ജനകീയ ഭക്ഷണശാലയിൽ 
അങ്ങു വന്നപ്പോൾ അങ്ങയ്ക്ക്
കഞ്ഞി വിളമ്പി തന്നത് ഞാനാണ്
 
ഞാൻ ഏതായാലും നിങ്ങൾ പറയുന്ന
ഹിന്ദുവല്ല...
നിറഞ്ഞ സഹിഷ്ണുതയോടെ
ആര്യസംസ്കൃതിയെയടക്കം
ഇവിടേയ്ക്ക് കടന്നു വന്ന
എല്ലാ ബഹുസ്വരതകളെയും
സംഗീതമായി ആസ്വദിക്കുന്ന
ആ പ്രക്തന നന്മയുടെ വിളിപ്പേരായാണെങ്കിൽ
അങ്ങനെ വിളിക്കപ്പെടുന്നതിലും
വിരോധമില്ല...
 
ഭക്ഷണം കഴിക്കാനെത്തിയപ്പോൾ
അങ്ങയുടെ ജാതിയേതാണെന്ന്
ഞങ്ങൾ ആരാഞ്ഞതുമില്ല
വിശപ്പ് പോലുള്ള അടിസ്ഥാന വികാരത്തിന്റെ മുന്നിലെങ്കിലും
ഇത്തരം ഇടുങ്ങിയ അതിർവരമ്പുകൾ
നാം തകർക്കണ്ടേ ചങ്ങാതി..
 
ഏതായാലും 
ഈ ജനകീയ ഭക്ഷണശാലയിൽ വന്നതിനും
FB യിൽ കുറിച്ചതിനും നന്ദി
 
ഹിന്ദു രക്തംവീഴാത്ത കാലത്തിനായല്ല
ഒരു മനുഷ്യരുടെയും
രക്തം വീഴാത്താ കാലത്തിനെ
കാംക്ഷിക്കുന്ന
ഒരു സ്നേഹജാലകം പ്രവർത്തകൻഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആന്ധ്രാപ്രദേശിലെ ചി‌റ്റൂരിലുണ്ടായ വാഹനാപകടത്തില്‍ നാല് മരണം; മരിച്ചത് മലയാളികള്‍

ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു മലയാളികൾ ...

news

രജനിക്കും ഒരു മുഴം മുമ്പേ എറിഞ്ഞ് കമല്‍ ഹാസന്‍!!

മക്കൾ നീതി മയ്യത്തിന് ജനപിന്തുണ തേടി കമൽ ഹാസൻ ഇന്ന് ഈറോഡില്‍ രാഷ്ട്രീയപര്യടനം നടത്തും. ...

news

പൂരപ്രേമികളുടെ പ്രിയപ്പെട്ട തിരുവമ്പാടി ശിവസുന്ദര്‍ ചരിഞ്ഞു

പൂരപ്രേമികളുടെ പ്രിയപ്പെട്ട ഗജവീരൻ തിരുവമ്പാടി ശിവസുന്ദർ ചരിഞ്ഞു. തൃശൂരിൽ വച്ച് ഇന്നു ...

news

‘നാണമില്ലാതെ നുണ പറയരുത്, തിരിച്ചുവരാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ എന്തിന് ടിപിയെ കൊന്നു?’; കോടിയേരിക്ക് മറുപടിയുമായി കെകെ രമ

ടി പി ചന്ദ്രശേഖരന്‍ സിപിഐഎമ്മിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിച്ചിരുന്നുവെന്നുള്ള കോടിയേരി ...

Widgets Magazine