മോഹൻലാലിനേയും പ്രിയദർശനേയും സംഘി എന്ന് വിളിക്കാൻ ഏളുപ്പമാണ്, പക്ഷെ സത്യൻ അന്തിക്കാടിനെ പോലുള്ള നിഷ്‌പക്ഷർ നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മൾ കാണാതെ പോകരുത്: ഹരീഷ് പേരടി

വെബ്ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (12:12 IST)
സംവിധായകൻ സത്യൻ ആന്തിക്കാട് മാതൃഭൂമിയ്ക്ക് വേണ്ടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി നടത്തിയ അഭിമുഖം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ശബരിമല യുവതീ പ്രവേശനം ഉൾപ്പടെയുള്ള വിഷങ്ങൾ ഈ അഭിമുഖത്തിൽ സംസാരിയ്ക്കപ്പെട്ടു എന്നതാണ് അതിന് പ്രധാന കാരണം. ഇപ്പോഴിതാ അഭിമുഖത്തിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് സത്യൻ അന്തിക്കാടിനെ വിമർശിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് നടൻ ഹരീഷ് പേരടി.


'മോഹൻലാലിനേയും പ്രിയദർശനേയും സംഘി എന്ന് വിളിക്കാൻ വളരെ ഏളുപ്പമാണ്. അത് ആർക്കും പറ്റും. പക്ഷെ സത്യൻ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷർ നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മൾ കാണാതെ പോകരുത്. പ്രിയപ്പെട്ട സത്യേട്ടാ ദാസനേയും, വിജയനേയും, ബാലഗോപാലനേയും, അപ്പുണ്ണിയേയും ഞങ്ങൾക്ക് തന്ന പ്രിയപ്പെട്ട സംവിധായകാ, നിങ്ങളിലെ കലാകാരനെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ട് പറയട്ടെ. ഇത്തരം രാഷ്ട്രീയ കുറക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ കടക്ക് പുറത്ത് എന്ന് തന്നെ പറയും' എന്ന് ഹരീഷ് പേരടി ഫെയ്സ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം


മോഹൻലാലിനേയും പ്രിയദർശനേയും സംഘി എന്ന് വിളിക്കാൻ വളരെ ഏളുപ്പമാണ്...അത് ആർക്കും പറ്റും...പക്ഷെ സത്യൻ അന്തിക്കാടിനെ പോലെയുള്ള നിഷ്പക്ഷർ
നടത്തുന്ന കുറക്കന്റെ കല്യാണങ്ങളും നമ്മൾ കാണാതെ പോകരുത്...പ്രിയപ്പെട്ട സത്യേട്ടാ ദാസനേയും, വിജയനേയും, ബാലഗോപാലനേയും, അപ്പുണ്ണിയേയും ഞങ്ങൾക്ക് തന്ന പ്രിയപ്പെട്ട സംവിധായകാ ... നിങ്ങളിലെ കലാകാരനെ അങ്ങേയറ്റം ബഹുമാനിച്ചുകൊണ്ട് പറയട്ടെ.. ഇത്തരം രാഷ്ട്രീയ കുറക്കൻ ബുദ്ധികളോട് ഞങ്ങൾ കമ്മ്യൂണിസ്റ്റക്കാർ കടക്ക് പുറത്ത് എന്ന് തന്നെ പറയും...കുറെ കാലം നിങ്ങളൊക്കെ സത്യസന്ധരായ കലാകാരൻമാരാണെന്ന് തെറ്റിധരിച്ച ഒരു പാവം കമ്മ്യുണിസ്റ്റ്കാരൻ ...സന്ദേശം സിനിമക്ക് മുഖമൂടിയണിഞ്ഞ കൃത്യമായ ഒരു വലതുപക്ഷ രാഷ്ട്രീയമുണ്ടായിരുന്നു എന്ന് വൈകി മാത്രം മനസ്സിലാക്കിയ ഒരു കമ്മ്യൂണിസ്റ്റ്കാരൻ...സന്ദേശം സിനിമയുടെ പേരിൽ ശ്യാം പുഷ്കരനോട് പ്രകടിപ്പിച്ച വിയോജിപ്പ് ഞാൻ ഈ അവസരത്തിൽ പിൻവലിക്കുന്നു...



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിനു ...

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് യുഎന്‍ സുരക്ഷാസമിതി
ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും പ്രസ്താവനയിലൂടെ സുരക്ഷാ സമിതി വ്യക്തമാക്കി.

സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി ...

സിഎംആര്‍എല്ലിന് സേവനം നല്‍കാതെ പണം കൈപ്പറ്റിയെന്ന് മൊഴി നല്‍കിയിട്ടില്ല, പ്രചാരണങ്ങള്‍ വാസ്തവ വിരുദ്ധം: ടി.വീണ
ആദ്യമായാണ് സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് വീണ പ്രസ്താവന ഇറക്കുന്നത്.

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് ...

പാക് വ്യോമ പാതയിലെ വിലക്ക്: വിമാന കമ്പനികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം
ഇന്ന് രാവിലെയാണ് വിശദമായ മാര്‍ഗ്ഗനിര്‍ദേശം കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയത്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ...

പഹല്‍ഗാം ഭീകരാക്രമണത്തില്‍ നിഷ്പക്ഷവും സുതാര്യവുമായ ഏതന്വേഷണത്തിനും തയ്യാറെന്ന് പാക് പ്രധാനമന്ത്രി
പാകിസ്ഥാനെതിരെ കടുത്ത നയതന്ത്ര നടപടികള്‍ ഇന്ത്യ സ്വീകരിച്ചതിന് പിന്നാലെയാണ് പാകിസ്ഥാനില്‍ ...

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ ...

ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.