വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (09:55 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 83,809 പുതിയ കൊവിഡ് കേസുകൾ. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 49 ലക്ഷം കടന്നു. 49,30,237 പേർക്കാണ് രാജ്യത്താകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് നിരക്കാണ് രാജ്യത്ത് തുടരെ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്നലെ മാത്രം 1,054 പേരാണ് മരിച്ചത്. രാജ്യത്ത് കൊവിഡ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 80,000 കടന്നു. 80,776 പേരാണ് രാാജ്യത്താകെ മരണപ്പെട്ടത്. 38,59,400 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി എന്നത് അശ്വാസകരമാണ്. 9,90,061 പേർ നിലവിൽ ചികിത്സയിലുണ്ട്. 10,72,845 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 5,83,12,273 സാംപിളുകൾ രാജ്യത്താകെ ടെസ്റ്റ് ചെയ്തു.