‘കുഞ്ഞുമായി പോകുമ്പോൾ പോലും അവർ വെറുതേ വിടാറില്ല’ - ദുൽഖറിന്റെ പരാതിയിൽ ഉടൻ നടപടിയെടുക്കും

അപർണ| Last Modified ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (08:27 IST)
ജെറ്റ് എയർവെയ്സ് ഗ്രൗണ്ട് സ്റ്റാഫുകൾക്കെതിരെ നടൻ ദുൽഖർ സൽമാൻ. സഹയാത്രികന് നേരിടേണ്ടി വന്ന അവസ്ഥയെ ചൂണ്ടിക്കാണിച്ച് താരം കുറിച്ച ട്വീറ്റ് നിമിഷനേരം കൊണ്ടാണ് വൈറലായത്. വളരെ മോശമായും അപമാനിക്കുന്ന തരത്തിലുമാണ് ജെറ്റ് എയര്‍വെയ്‌സ് ജീവനക്കാര്‍ യാത്രക്കാരോട് പെരുമാറുന്നതെന്നും ദുൽഖർ പറയുന്നു.

എന്റെ യാത്രകളിൽ ഇതുവരെ ഞാൻ താമസിച്ച് എത്തിച്ചേർന്നിട്ടില്ല. പ്രത്യേക അവകാശങ്ങള്‍ തേടാനോ ക്യൂവില്‍ പരിഗണന ലഭിക്കാനോ ശ്രമിച്ചിട്ടില്ല. ഇന്ന് എന്റെ കണ്‍മുന്നിലാണ് ഒരു യാത്രക്കാരനോട് അവരുടെ മോശം പെരുമാറ്റമുണ്ടായത്. മുന്‍പ് കുഞ്ഞുമായി പോകുമ്പോള്‍ എന്റെ കുടുംബത്തിനു നേരേയും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. പല വിമാനത്താവളങ്ങളിലെ കൗണ്ടറുകളിലും കവാടങ്ങളിലും തനിക്ക് സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവരുടെ പെരുമാറ്റവും സംസാരവും പലപ്പോഴും യാത്രക്കാരെ ബുദ്ധിമുട്ടിക്കാറുണ്ടെന്നും ദുല്‍ഖര്‍ ട്വിറ്ററിൽ കുറിച്ചു.

കുറിപ്പ് സോഷ്യൽ ലോകത്ത് വൈറലായതോടെ സമാന അനുഭവങ്ങൾ പങ്കുവച്ച് ഒട്ടേറെ പേർ രംഗത്തെത്തി. ദുൽഖറിനു മറുപടിയുമായി ജെറ്റ് എയർവെയ്സും രംഗത്തെത്തി. താങ്കളുടെ കോണ്‍ടാക്ട് നമ്പര്‍ ഡയറക്ട് മെസേജ് അയക്ക‌ൂ. വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ജെറ്റ് എയർവെയ്സ് ട്വിറ്ററിൽ കുറിച്ചു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :