കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് മോഹൻലാലിനെ സൂപ്പർസ്റ്റാർ ആക്കിയ തമ്പി കണ്ണന്താനം

അപർണ| Last Updated: ചൊവ്വ, 2 ഒക്‌ടോബര്‍ 2018 (14:25 IST)
1986 വരെ ഒരു അനിശ്ചിതത്വമായിരുന്നു. മോഹന്‍ലാല്‍ എന്ന നടന് ഏതു സ്ഥാനമാണ് നല്‍കുക എന്ന കാര്യത്തില്‍. ‘രാജാവിന്‍റെ മകന്‍’ എന്ന സിനിമ സംഭവിച്ചതോടെ അക്കാര്യത്തില്‍ തീരുമാനമായി. മലയാളത്തിന്‍റെ താരരാജാവായി ആ സിനിമ മോഹന്‍ലാലിനെ വാഴിച്ചു. അതിന് കാരണക്കാരൻ ആയതോ? സംവിധായകൻ തമ്പി കണ്ണന്താനം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് ഒരു ഇംഗ്ലീഷ് നോവല്‍ വായിച്ചു. സിഡ്നി ഷെല്‍ഡന്‍ രചിച്ച ‘റേജ് ഓഫ് എയ്ഞ്ചല്‍‌സ്’. ഇതു വായിച്ചു തീര്‍ത്ത ഉടനെ ഡെന്നിസ് തീരുമാനിച്ചു - “ഈ നോവല്‍ അടിസ്ഥാനമാക്കി ഒരു സിനിമ രചിക്കുക തന്നെ”.

ഡെന്നീസ് ജോസഫ് എഴുതിയ തിരക്കഥ തമ്പി കണ്ണന്താനം സംവിധാനം ചെയ്തു. 1986 ജൂലൈ 16ന് ആ ചിത്രം പ്രദര്‍ശനത്തിനെത്തി. മോഹന്‍ലാലും സുരേഷ്ഗോപിയും രതീഷും അംബികയും അഭിനയിച്ച ആ സിനിമയുടെ പേര് ‘രാജാവിന്‍റെ മകന്‍’. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രം.

ആ ചിത്രത്തിന്‍റെ മഹാവിജയത്തിലൂടെ മോഹന്‍ലാല്‍ സൂപ്പര്‍താരമായി. റിലീസിങ് ദിവസത്തെ നൂൺഷോ കഴിഞ്ഞപ്പോൾ തന്നെ സൂപ്പർസ്റ്റാർ ആയി. കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ടാണ് മോഹൻലാൽ സൂപ്പർതാരമായതെന്ന് തമ്പി കണ്ണന്താനം തന്നെ പറഞ്ഞിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :