ബാലഭാസ്‌ക്കറിനെ ചതിച്ചത് സ്വത്ത് കൈക്കലാക്കാൻ? ദുരൂഹതകൾ ഏറെ ബാക്കിവെച്ച് ബാലു യാത്രയായപ്പോൾ അന്വേഷണം നീങ്ങുന്നത് ബിനാമിയിലേക്ക്?

ബാലഭാസ്‌ക്കറിനെ ചതിച്ചത് സ്വത്ത് കൈക്കലാക്കാൻ? ദുരൂഹതകൾ ഏറെ ബാക്കിവെച്ച് ബാലു യാത്രയായപ്പോൾ അന്വേഷണം നീങ്ങുന്നത് ബിനാമിയിലേക്ക്?

Rijisha M.| Last Modified വെള്ളി, 23 നവം‌ബര്‍ 2018 (12:47 IST)
കോടിക്കണക്കിന് സംഗീതപ്രേമികളെ നിരാശയിലാഴ്‌ത്തിക്കൊണ്ടായിരുന്നു ഒരു കാർ അപകടം ബാലഭാസ്‌ക്കറിനെ കവർന്നെടുത്തത്. എന്നാൽ ബാലഭാസ്‌ക്കറിന്റേയും മകളുടേയും ജീവനെടുത്ത ആ അപകടം ആരുടെയെങ്കിലും ആസൂത്രണമാണോ എന്നതാണ് ഇപ്പോഴുള്ള സംശയം.

ഭാര്യ ലക്ഷ്‌മിയുടേയും ഡ്രൈവർ അർജുന്റേയും മൊഴിയിൽ ആശയക്കുഴപ്പം വന്നതോടെ ഈ ചോദ്യത്തിന് പ്രസക്തികൂടുകയാണ്. അതിന് പിന്നാലെ ബാലഭാസ്‌ക്കറിന്റെ പിതാവ് സി കെ ഉണ്ണി നൽകിയ പരാതിയും സംശയങ്ങളെയെല്ലാം ഊട്ടിയുറപ്പിക്കുന്നതാണ്.

ഇതിനെല്ലാം പുറമേ, ക്ഷേത്രദർശനത്തിനായി തൃശൂരിൽ പോയ ബാലും കുടുംബവും താമസിക്കാൻ അവിടെ തന്നെ റൂം ബുക്ക് ചെയ്‌തിട്ടും അന്ന് രാത്രി തന്നെ എന്തുകൊണ്ട് തിരിച്ചുവന്നു എന്ന ചോദ്യമാണ് കുടുംബക്കാർക്ക് ഉള്ളത്. രാവിലെ വീട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന ബാലഭാസ്‌ക്കർ എന്തുകൊണ്ടാണ് പെട്ടെന്നുതന്നെ നിലപാട് മാറ്റിയത്?

ബാലലീല എന്ന പേരില്‍ ലൈവ് ഷോയുമായി ലോകംചുറ്റിയ പ്രതിഭയ്ക്ക് സംഗീത ലോകത്തുതന്നെ നിറയെ ശത്രുക്കളുണ്ടായിരുന്നു എന്ന് ബാലു തന്നെ ഇതിന് മുമ്പ് പറഞ്ഞിട്ടുമുള്ളതാണ്. ഈ വാക്കുകൾ തന്നെയാണ് മരണത്തിൽ ദുരൂഹതകൾ ഉണ്ടെന്ന് കുടുംബക്കാർക്കും തോന്നിത്തുടങ്ങിയിരിക്കുന്നത്.

അതേസമയം, ബാലഭാസ്‌ക്കറിന്റെ സമ്പത്ത് ഉപയോഗിച്ച് നിരവധി ബിസിനസ്സുകൾ നടത്തിയതായും ഇതിന്റെ പിന്നിലുള്ള കാര്യങ്ങൾ എല്ലാം കൈകാര്യം ചെയ്‌തിരുന്നത് ബാലുവുന്റെ അടുത്ത സുഹൃത്താണ്. ബാലുവിന്റെ സമ്പത്തിനെക്കുറിച്ച് കുടുംബക്കാർക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. അതിന്റെ ഉറവിടം അന്വേഷിക്കുകയാണ് കുടുംബക്കാർ.

അതേസമയം, ഡ്രൈവറുടെ മൊഴി പൊളിഞ്ഞതോടെ സംശയം അയാളിലേക്കും നീളുന്നു. അതേസമയം സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ബാലുവിന്റെ വിശ്വസ്ഥനായ ബിനാമിയുടെ ആസൂത്രിതമായ നീക്കമാണിതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :