ശബരിമല വിഷയത്തില്‍ ലിബിക്കെതിരേ പൊലീസ് കേസെടുത്തു; അറസ്‌റ്റ് ഉണ്ടായേക്കും

ശബരിമല വിഷയത്തില്‍ ലിബിക്കെതിരേ പൊലീസ് കേസെടുത്തു; അറസ്‌റ്റ് ഉണ്ടായേക്കും

 sabarimala might , police , woman , Libi , liby , പൊലിസ് , ലിബി , കോടതി , സുപ്രീം കോടതി
ആലപ്പുഴ| jibin| Last Modified ശനി, 29 ഡിസം‌ബര്‍ 2018 (08:51 IST)
സുപ്രീംകോടതി ഉത്തരവില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ എത്തിയ ലിബിക്കെതിരേ പൊലീസ് കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി.

എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശിനിയായ ലിബിക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. അറസ്‌റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ലിബി സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്ന് വ്യക്തമാക്കി സുമേഷ് കൃഷ്‌ണ എന്നയാള്‍ എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സംഭവത്തില്‍
അന്വേഷിച്ചു നടപടിയെടുക്കാന്‍ കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് ലിബിക്കെതിരെ കേസെടുത്തത്.

സംഭവത്തില്‍ ലിബിയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ളവ പൊലീസ് പരിശോധിച്ചു വരികയാണ്. നിരീശ്വരവാദിയായ താന്‍ പ്രതിഷേധക്കാരോടുള്ള വെല്ലുവിളിയായിട്ടാണ് മലകയറുന്നതെന്ന് എഴുതിയതാണ് ലിബിക്ക് വിനായി മാറിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :