ബീജം തരുമോയെന്ന് ആരാധിക, ലിംഗം കാണണമെന്ന് സംവിധായകൻ!- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടൻ

അപർണ| Last Updated: ശനി, 15 സെപ്‌റ്റംബര്‍ 2018 (15:01 IST)
സിനിമയിൽ കാസ്റ്റിങ് കൌച്ച് ഉണ്ടെന്ന് അടുത്തിടെ നിരവധി നടീ-നടന്മാർ വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലും ഇത്തരത്തിൽ വെളിപ്പെടുത്തലുകൾ ഉണ്ടായി. ഇത്തരത്തിൽ തനിക്കും കാസ്റ്റിങ് കൌച്ച് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ബോളിവുഡിലെ യുവ നടൻ ആയുഷ്മാൻ ഖുറാന.

2102 ൽ പുറത്തിറങ്ങിയ വിക്കി ഡോണർ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരമാണ് ആയുഷ്മാൻ ഖുറാന. ചിത്രത്തിനും അതിലൂടെ ആയുഷ്മാനും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഒരു സംവിധായകൻ തന്നോട് ലിംഗം കാണിച്ചു തരാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ആയാൾ തന്നോട് മോശമായി പെരുമാറിയെന്നും താരം പറഞ്ഞു. താൻ ഇതിനെ ചിരിച്ചു കൊണ്ടാണ് നേരിട്ടത്. എന്തായാലും അയാളുടെ ആവശ്യം നടന്നില്ലെന്നും ആയുഷ്മാൻ കൂട്ടിച്ചേർത്തു.

വിക്കി ഡോണർ ഇറങ്ങിയ ശേഷമുണ്ടായ അനുഭവവും താരം തുറന്നു പറയുന്നുണ്ട്. ഈ ചിത്രത്തിന് ശേഷം ആയുഷ്മാന് എട്ടിന്റെ പണി കൊടുത്തത് ഒരു ആരാധികയാണ്. ഒരിക്കൽ താരവും അമ്മയും കൂടി ഒരു ഷോപ്പിങ് മാളിലെത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. മാളിൽവെച്ച് ഒരു പെൺകുട്ടി തങ്ങളുടെ അടുത്ത് എത്തുകയും ബീജം തരുമോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. അമ്മ ഛണ്ഡിഗഢിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമാണ്. അതിനാൽ തന്നെ ബീജം തരുമോ എന്ന് ചോദ്യം അമ്മയെ തകർത്തു കളഞ്ഞു. എന്നാൽ ഇതു കേട്ടപ്പോൾ എനിയ്ക്ക് ചിരിയാണ് വന്നതെന്ന് താരം പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :