ബിഗ് ബോസിൽ അരുതാത്ത ഒരു കാര്യം, പേർളിയും രഞ്ജിനിയും വെള്ളം കുടിക്കും?!

ഏതൊക്കെ നിബന്ധന അനുസരിച്ചാലും ഇത് പറ്റില്ല?

അപർണ| Last Modified തിങ്കള്‍, 25 ജൂണ്‍ 2018 (08:47 IST)
കേരളക്കരയുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിയിരിക്കുകയാണ്. മറ്റ് ഭാഷകളിൽ ലഭിച്ച സ്വീകാര്യത മലയാളത്തിലും ലഭിക്കുമെന്നാണ് പരിപാടിയുടെ അണിയറ പ്രവർത്തകർ കരുതുന്നത്.

പരിപാടിയിൽ പങ്കെടുക്കുന്ന പതിനാറ് പേരും പാലിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. അതിൽ ഒന്നാണ്, മലയാളം മാത്രം സംസാരിക്കണമെന്നത്. ഇതിന്റെ ഭാഗമായി മോഹന്‍ലാല്‍ ഇംഗ്ലീഷ് വാക്കുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ചിലപ്പോഴെങ്കിലും ചിരിപ്പിക്കുന്നുണ്ട്. ബിഗ് ബോസിലെ ആ 16 പേരിൽ ചിലർക്കൊന്നും ഇംഗ്ലീഷ് ഒഴുവാക്കി സംസാരിക്കാൻ കഴിയില്ലെന്നത് സത്യമാണ്.

അതിൽ മുൻ‌പന്തിയിൽ തന്നെയുണ്ട്, പേർളി മാണിയും രഞ്ജിനി ഹരിദാസും. 5 മിനിറ്റിൽ മിനിമം ഒരു ഇംഗ്ലീഷ് വാക്കെങ്കിലും ഉപയോഗിക്കുന്നവരാണിവർ. ഏതായാലും ഈ വലിയ കളികൾ കണ്ടറിയേണ്ടത് തന്നെ.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എൻഡമോൾ ഗ്രൂപ്പാണ് നിർമ്മിക്കുന്നത്. പതിനാറ് മത്സരാർത്ഥികളാണ് പങ്കാളികളായെത്തുന്നത്. നൂറ് ദിവസം നീളുന്ന റിയാലിറ്റി ഷോയിൽ ബിഗ് ബോസ് എന്ന വീട്ടിലാണ് മത്സരാർത്ഥികളെ താമസിപ്പിക്കുക. വിവിധ മേഖലകളില്‍ നിന്നും പതിനാറ് പേരുമായി മലയാളം ബിഗ് ബോസ് ആരംഭിച്ചിരിക്കുന്നത്.

കണ്ണുകെട്ടിയായിരുന്നു ബിഗ് ബോസിലേക്കുള്ള മോഹന്‍ലാലിന്റെ വരവ്. പച്ചപ്പും നീന്തല്‍കുളവുമെല്ലാമുള്ള നല്ല മനോഹരമായ ഒരു വീട്. വ്യായാമം ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. 60 ക്യാമറകള്‍ വീടിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :