ദുൽഖറിന് എല്ലാം നന്നായി അറിയാം, ആ സിനിമയിൽ നിന്നും പിന്മാറിയതിൽ നിരാശയില്ല: അഞ്ജലി മേനോൻ

ദുൽഖർ ചിത്രം വേണ്ടെന്ന് വെച്ചതിൽ സങ്കടമില്ല, നന്നായെന്ന് തോന്നുന്നുവെന്ന് അഞ്ജലി മേനോൻ

അപർണ| Last Modified ശനി, 14 ജൂലൈ 2018 (10:04 IST)
ദുല്‍ഖറും പ്രതാപ് പോത്തനും അഞ്ജലി മേനോനും ഒന്നിക്കുന്ന ചിത്രം സിനിമാപ്രേമികള്‍ വളരെ ആകാംഷയോടെയാണ് കാത്തിരുന്നത്. ബാംഗ്ലൂർ ഡേയ്സ്ന് ശേഷം ദുൽഖറും അഞ്ജലിയും ഒന്നിക്കുകയാണെന്ന് അറിഞ്ഞപ്പോൾ തന്നെ ആരാധകരുടെ പ്രതീക്ഷകൾ വർധിച്ചു.

എന്നാല്‍ പിന്നീട് അപ്രതീക്ഷിതമായി ഈ പിന്‍വലിച്ചു. ഇപ്പോഴിതാ അക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായിക അഞ്ജലി മേനോന്‍. ആ സിനിമയിൽ നിന്നും പിന്മാറിയത് താനാണെന്ന് അഞ്ജലി പറയുന്നു. അത് വേണ്ടെന്ന് വെച്ചതിൽ വിഷമമില്ലെന്നും നന്നായെന്ന് മാത്രമാണ് കരുതുന്നതെന്നും അഞ്ജലി പറയുന്നു.

‘ദുൽഖറിന് എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി അറിയാം. ഞങ്ങള്‍ തമ്മില്‍ അതിനെക്കുറിച്ച് സംസാരിച്ചിരുന്നു. വനിതയുമായുള്ള അഭിമുഖത്തില്‍ സംവിധായിക വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :