അമ്മയുടെ തീരുമാനം താരജാക്കന്മാർ അനുസരിച്ചു, അവഗണിച്ച് യുവതാരങ്ങൾ!

തിരക്കുകൾ മാറ്റിവെയ്ക്കാൻ ആവശ്യപ്പെട്ടിട്ടും പൃഥ്വിയും മഞ്ജുവും എത്തിയില്ല!

അപർണ| Last Modified വെള്ളി, 11 മെയ് 2018 (14:34 IST)
മലയാള സിനിമയിലെ താരങ്ങളെല്ലാം ഒരുമിച്ചെത്തിയൊരു വേദിയായിരുന്നു അമ്മമമഴവില്ല്. കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവുമായാണ് താരങ്ങള്‍ എത്തിയത്. വലിപ്പച്ചെറുപ്പമില്ലാതെ തിരക്കുകളെല്ലാം മാറ്റി വെച്ച് താരങ്ങളെല്ലാം തിരുവനന്തപുരത്ത് ഒത്തുചേർന്നപ്പോൾ ചിലർ മാത്രം പരിപാടിയിൽ നിന്നും വിട്ട് നിന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയ താരങ്ങളെല്ലാം പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ചിലരുടെ അസാന്നിധ്യം ചർച്ചയായി. അമ്മമഴവില്ല് നടക്കുന്ന സമയത്ത് സിനിമാചിത്രീകരണം നിര്‍ത്തി വെക്കണമെന്നും തിരക്കുകൾ മാറ്റിവെച്ച് എല്ലാവരും പങ്കെടുക്കണമെന്നും സംഘടന അറിയിച്ചിരുന്നു.

താരരാജാക്കന്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം കൃത്യമായി പാലിക്കുകയും ചെയ്തിരുന്നു. എന്നാൽ യുവതാരങ്ങളിൽ ചിലർ ഈ തീരുമാനം അപ്പാടെ അവഗണിക്കുകയായിരുന്നു. മാമാങ്കത്തിന്റെ രണ്ടാം ഷെഡ്യൂളിനുള്ള തയ്യാറെടുപ്പ് പുരോഗമിക്കുന്നതിനിടയിലാണ് മമ്മൂട്ടി എത്തിയത്. മോഹന്‍ലാല്‍ ഒടിയന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള അടുത്ത സിനിമയില്‍ ജോയിന്‍ ചെയ്യാനിരിക്കുകയാണ്.

നേരത്തെ ഏറ്റുപോയ പരിപാടികള്‍ക്കല്ലാതെ കഴിവതും സിനിമാചിത്രീകരണത്തില്‍ നിന്നും ഈ സമയത്ത് വിട്ടുനില്‍ക്കണമെന്നായിരുന്നു അമ്മ നിര്‍ദേശിച്ചത്. ഈ നിർദേശം അക്ഷരം പ്രതി അനുസരിക്കുകയായിരുന്നു ടൊവിനോ, ആസിഫ് അലി, പാർവതി, അപർണ തുടങ്ങിയ താരങ്ങളെല്ലാം .

എന്നാൽ, യുവതാരങ്ങളിൽ പൃഥ്വിരാജും ഫഹദ് ഫാസിലും എത്താത്തത് ചർച്ച ചെയ്യപ്പെടുകയാണ്. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് താരം ഹിമാലയത്തിലായിരുന്നു. പക്ഷേ, തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും ഫഹദ് ഫാസിൽ എത്തിയില്ലെന്നാണ് റിപ്പോർട്ട്.

ഇത്തവണ ഇന്ദ്രജിത്തും പരിപാടിയിൽ എത്തിയില്ല. പുതിയ ചിത്രമായ താക്കോലുമായി ബന്ധപ്പെട്ട് ഗോവയിലാണ് താരമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജയസൂര്യ എത്തിയപ്പോൾ കുഞ്ചാക്കോ ബോബനും എത്തുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ, തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് റോമിലാണ് താരം ഇപ്പോള്‍.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനുമായി ബന്ധപ്പെട്ട് നിവിന്‍ പോളി ശ്രീലങ്കയിലാണ്. അതോടൊപ്പം, മഞ്ജു വാര്യരും സ്ഥലത്തില്ല. ഓസ്‌ട്രേലിലയയിലായിരുന്നു താരം ഈ സമയത്ത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; ഒരു സീറ്റും ...

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം; ഒരു സീറ്റും നേടാതെ ബിജെപി
തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. 28 വാര്‍ഡുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 17 ...

Bank Holiday: നാളെ ബാങ്ക് അവധി

Bank Holiday: നാളെ ബാങ്ക് അവധി
സംസ്ഥാനത്ത് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ ...

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം; നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് ഡയറക്ടറുടെ അന്ത്യശാസനം
സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ ഉടന്‍ ജോലിയില്‍ ...

മഹാ കുംഭമേളയ്ക്ക് നാളെ സമാപനം: ഇതുവരെ എത്തയത് 62 ...

മഹാ കുംഭമേളയ്ക്ക് നാളെ സമാപനം: ഇതുവരെ എത്തയത് 62 കോടിയിലധികം ഭക്തജനങ്ങള്‍
മഹാ കുംഭമേള നാളെ സമാപിക്കും. അവസാനിക്കുന്നത് ശിവരാത്രി ദിവസത്തെ സ്‌നാനത്തോടെയാണ്. ഇതുവരെ ...

കൊലയ്ക്കു പിന്നില്‍ ലഹരിയോ? പൊലീസിനു സൂചനകള്‍ ലഭിച്ചു, ...

കൊലയ്ക്കു പിന്നില്‍ ലഹരിയോ? പൊലീസിനു സൂചനകള്‍ ലഭിച്ചു, ചുറ്റിക കൊണ്ട് ഒന്നിലേറെ തവണ അടിച്ചു !
കൂട്ടക്കൊലപാതകത്തിന്റെ ദുരൂഹതകള്‍ നീങ്ങണമെങ്കില്‍ പ്രതി അഫാന്റെ മാതാവ് ഷമി സംസാരിക്കണം