ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പരാതി നൽകിയിരുന്നു; ഇടവേള ബാബുവിന്റെ മൊഴിയിൽ പണികിട്ടിയത് മോഹൻലാലിന്

ചൊവ്വ, 10 ജൂലൈ 2018 (14:24 IST)

ആക്രമിക്കപ്പെട്ട നടി ദിലീപിനെതിരെ പരാതി നൽകിയില്ലെന്ന് കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ ആ വാദം തെറ്റാണെന്നാണ് ഇടവേള ബാബു നൽകിയ പഴയ മൊഴി സൂചിപ്പിക്കുന്നത്. ദിലീപിനെതിരെ നടി പരാതിപ്പെട്ടതായി സംഘടനയുടെ ജനറൽ സെക്രട്ടറി കൂടിയായ ഇടവേള ബാബു പൊലീസിന് മൊഴി നൽകിയിരുന്നു.
 
നടിയുടെ പരാതി ശരിയായിരുന്നുവെന്ന് തോന്നിയിരുന്നെന്നും മൊഴിയിൽ പറയുന്നുണ്ട്. അതു ദിലീപുമായി സംസാരിച്ചു. എന്തിനാണ് ആവശ്യമില്ലാത്ത വിഷയങ്ങളില്‍ ഇടപെടുന്നതെന്ന് ദിലീപിനോട് ചോദിച്ചിരുന്നു. ഒരു സ്റ്റേജ് ഷോയുടെ സമയത്ത് ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നീട് കാവ്യയും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ മിണ്ടാതായെന്നും മൊഴിയില്‍ പറയുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
 
തന്റെ അവസരങ്ങൾ ദിലീപ് ഇടപെട്ട് ഒഴിവാക്കുന്നതായി നടി സംഘടനയ്‌ക്ക് രേഖാമൂലം പരാതി ഒന്നുംതന്നെ നൽകിയില്ലെന്നായിരുന്നു മോഹൻലാലിന്റെ പക്ഷം. എന്നാൽ, സംഘടനയില്‍ നിന്നും രാജിവെയ്ക്കുന്ന വേളയില്‍ ആക്രമിക്കപ്പെട്ട നടി ഉന്നയിച്ച പ്രധാന ആരോപണമായിരുന്നു തന്റെ അവസരങ്ങള്‍ ദിലീപ് ഇടപെട്ട് ഒഴിവാക്കുന്നതെന്ന്. ഈ വിഷയത്തില്‍ സംഘടനയില്‍ പരാതി നല്‍കിയിരുന്നു. പക്ഷേ നടപടിയെടുക്കാന്‍ തയ്യാറായില്ല. പരാതിയെത്തുടാർന്ന് ഒരു നടപടിയും സംഘടന സ്വീകരിച്ചിട്ടില്ലെന്നും നടി ആരോപിച്ചിരുന്നു. വളരെ മോശപ്പെട്ട അനുഭവം തന്റെ ജീവിതത്തില്‍ ഉണ്ടായപ്പോള്‍, താന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചതെന്ന് നടി രാജിക്കത്തില്‍ വ്യക്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അലഹബാദിന്റെ പേര് ‘പ്രയാഗ്‘ എന്നാക്കി മാറ്റാൻ നീക്കം

ഉത്തർപ്രദേശിലെ അലഹബാദിന്റെ പേര് പ്രയാഗ് എന്നാക്കി മാറ്റാൻ ശുപാർശ നൽകിയതായി ഉത്തർപ്രദേശ് ...

news

ജോസഫ് അലക്സ് മാത്രമല്ല ഇന്ദുചൂഡനും ആള് പിശകാണ്, ഇനി രഞ്ജിത്തിന്റെ ഊഴം?!

‘മേലിലൊരാണിന്‍റെ നേര്‍ക്കും ഉയരില്ല നിന്‍റെയീ കൈ. അതെനിക്ക് അറിയാഞ്ഞിട്ടല്ല. പക്ഷേ, ...

news

അറസ്‌റ്റ് ഭയന്ന് എഡിജിപി; മാപ്പ് പറയാമെന്ന് എഡിജിപിയുടെ മകള്‍ - പ്രതികരിക്കാതെ ഗവാസ്‌കര്‍!

പൊലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഹൈക്കോടതി നിലപാട് കടുപ്പിച്ചതോടെ ...

news

'ഈ ഗാനം നിങ്ങൾക്കിരിക്കട്ടെ': സലഫി പ്രഭാഷകന്റെ പ്രഭാഷണത്തിന് മറുപടിയുമായി ഗായിക

സംഗീതം മനുഷ്യനെ നശിപ്പിക്കുന്നതാണെന്ന സലഫി പ്രഭാഷകന്റെ പ്രഭാഷണത്തിന് മറുപടിയുമായി ഗായിക ...

Widgets Magazine