‘ദൈവം അവന് ഊർജ്ജം പകർന്നു, അവന്റെ കുടുംബത്തെ രക്ഷിക്കാൻ’- വരത്തൻ കിടുക്കി, ആദ്യ റിപ്പോർട്ട് പുറത്ത്

വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (12:45 IST)

2014 പുറത്തിറങ്ങിയ ഇയോബിന്റെ പുസ്തകം എന്ന ചിത്രത്തിലൂടെയാണ് അമൽ നീരദ് - കോംബോ ആദ്യമായി പ്രേക്ഷകർ കാണുന്നത്. അമൽ നീരദിന്റെ മാസ്റ്റർ പീസായിരുന്നു ആ ചിത്രം. ഇതിനുശേഷം ഇരുവരും ഒരുമിക്കുന്നുവെന്ന വാർത്ത വന്നതു മുതൽ പ്രേക്ഷകർ ആകാംഷയിലായിരുന്നു. ആകാംഷയ്ക്കും കാത്തിരിപ്പിനുമൊടുവിൽ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. 
 
" ദൈവം എനിക്ക് ഊർജ്ജം പകരും എന്റെ കുടുംബത്തെ രക്ഷിക്കാൻ " ഇങ്ങനെ ഒരു വാചകം എഴുതിക്കാണിച്ചു കൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. ആ വാചകത്തെ നൂറ് ശതമാനം അന്വർത്ഥമാക്കുന്ന രീതിയിലായിരുന്നു ചിത്രത്തിന്റെ കഥാഗതി.  
 
അമല്‍നീരദിന്റെ ഉടമസ്ഥതയിലുള്ള എഎന്‍പിയും ഫഹദ് ഫാസിലിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രിയ - എബി ദമ്പതികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില സന്ദർഭങ്ങളും പ്രശ്നങ്ങളുമാണ് വരത്തനിലുള്ളത്.
 
ദുബായിലെ ജോലി പ്രശ്നങ്ങൾ കാരണം ദുബായ് ജീവിതത്തോട് ചെറിയ ഇടവേള പറഞ്ഞു എബിയും പ്രിയയും നാട്ടിലേക്ക് തിരിക്കുകയാണ്. പ്രിയയുടെ പപ്പയുടെ പതിനെട്ടാം മൈലിലുള്ള തോട്ടത്തിലേക്കാണ് അവരുടെ യാത്ര. അവിടെ അവർക്ക് നേരിടേണ്ടി വരുന്ന ചില പ്രശ്നങ്ങളുടെ കഥയാണ് ആദ്യ പകുതി.
 
തുടർന്ന് അവിടെവച്ച് അവർ നേരിടേണ്ടി വരുന്ന ചില ഗുരുതര പ്രശ്നങ്ങളും അതിനെ അതിജീവിക്കുന്നതും ഒക്കെയാണ് വരത്തനില്ലേ കാഴ്ചകൾ. ലിറ്റില്‍ സ്വയമ്പാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സുഷിന്‍ ശ്യാമാണ് സംഗീതം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടി ചെയ്ത ആ വേഷം ഹിന്ദിയില്‍ അജയ് ദേവ്‌ഗണ്‍ ചെയ്തു, എന്നിട്ടോ?

മമ്മൂട്ടി എന്ന നടനെ ഏത് കഥാപാത്രവും വിശ്വസിച്ച് ഏല്‍പ്പിക്കാം. സംവിധായകനും എഴുത്തുകാരനും ...

news

ഹോട്ട് സുന്ദരിയായി അനുപമ പരമേശ്വരൻ!

അൽഫോൺസ് പുത്രൻ പരിചയപ്പെടുത്തിയ മൂന്ന് നായികമാരിൽ ഒരാളാണ് അനുപമ പരമേശ്വരൻ. പ്രേമത്തിൽ ...

news

ഇത് ഒരു ഷുവര്‍ ഹിറ്റായിരിക്കുമെന്ന് മമ്മൂട്ടി പറഞ്ഞു, പക്ഷേ അഭിനയിക്കാന്‍ തയ്യാറായില്ല!

മമ്മൂട്ടിയുടെ മുന്നിലേക്ക് ഓരോ ദിവസവും ഒട്ടേറെ തിരക്കഥകള്‍ വരുന്നുണ്ട്. നല്ലതും മോശവുമായ ...

news

അമ്മയാകാനൊരുങ്ങി കാവ്യ; ബേബി ഷവർ ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്ത്

അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തിലാണ് കാവ്യാ മാധവൻ. ഇപ്പോൾ താരത്തിന്റെ ചിത്രങ്ങളാണ് ...

Widgets Magazine