പത്ത് ദിവസത്തിനകം മകന്റെ കൊലയാളികളെ കണ്ടെത്തിയില്ലെങ്കിൽ ആത്‌മഹത്യ ചെയ്യുമെന്ന് അഭിമന്യുവിന്റെ അച്ഛൻ

എറണാകുളം, ബുധന്‍, 11 ജൂലൈ 2018 (07:40 IST)

മകന്റെ ഘാതകരെ പത്തു ദിവസത്തിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ താനും കുടുംബാംഗങ്ങളും ആത്മഹത്യ ചെയ്യുമെന്ന് അഭിമന്യുവിന്റെ പിതാവ് മനോഹരൻ‍. എറണാകുളം മഹാരാജാസ് കോളജിലെ അധ്യാപകരും ജീവനക്കാരും വട്ടവട കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തിയപ്പോഴാണു മനോഹരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
 
‘അവനെ കൊല്ലാന്‍ അവര്‍ക്കെങ്ങനെ കഴിഞ്ഞു, അവന്‍ പാവമായിരുന്നു. പാവങ്ങള്‍ക്കൊപ്പമായിരുന്നു. അവനെ കൊന്നവരോടു ക്ഷമിക്കില്ല. മകന്റെ കൊലയാളികളെ പിടികൂടണം’ മനോഹരന്‍ പറഞ്ഞു. മഹാരാജാസിലെ അധ്യാപകരും ജീവനക്കാരും ചേര്‍ന്നു സമാഹരിച്ച തുകയും എറണാകുളത്തെ ഒരു വ്യവസായി നല്‍കിയ തുകയും ചേര്‍ത്ത് 5,40,000 രൂപയുടെ ചെക്ക് കോളേജ് അധികൃതർ പിതാവിനു കൈമാറി.
 
അഭിമന്യുവിന്റെ കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ ഏഴു പേര്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ കൊലപാതകം നടത്തിയ പ്രധാന പ്രതികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം, മുഖ്യപ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായും സൂചനകളുണ്ട്. ഇതിനായി പൊലീസ് ഇന്റർപോളിന്റെ സഹായം തേടും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജലന്ധർ ബിഷപ്പിനെതിരെയുള്ള ലൈംഗിക ആരോപണത്തിൽ വസ്തുതയുണ്ടെന്ന് വൈക്കം ഡി വൈ എസ് പി

ജലന്ധർ ബിഷപ്പിനെതിരായ ബലാത്സംഗ ആരോപണത്തിൽ വസ്തുതയുള്ളതായി മനസിലായതായി വൈക്കം ഡി വൈ എസ് പി ...

news

അഭിമന്യുവിന്റെ കൊലപാതകം; മുഖ്യ പ്രതികളിലൊരാൾ വിദേശത്തേക്ക് കടന്നതായി സംശയം

എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ ...

news

പത്മപ്രിയക്ക് മറുപടിയുമായി ഇടവേള ബാബു

അമ്മയിലെ ഭാരവാഹിത്വത്തിലേക്ക് മത്സരിക്കുന്നതിൽ നിന്നും പാർവതിയെ പിന്തിരിപ്പിച്ചു എന്ന ...

news

അൻവറിന് തിരിച്ചടി: കക്കാടം‌പൊയിലിലെ തടയണയിലെ വെള്ളം ഒഴുക്കിക്കളയാൻ ഹൈക്കോടതിയുടെ നിർദേശം

പി വി അൻ‌വർ എം എൽ എ കക്കാടംപൊയിലിലെ ചീങ്കണ്ണിപ്പാറയിൽ അനധികൃതമായി നിർമ്മിച്ച തടയണയിലെ ...

Widgets Magazine