പ്രമേഹം നിയന്ത്രിക്കാന്‍ കുത്തിവയ്പ്പൊന്നും ഇനി വേണ്ട; ഈ സ്പ്രേ മാത്രം മതി !

വെള്ളി, 15 ഡിസം‌ബര്‍ 2017 (15:15 IST)

Insulin spray , diabetes , patients , health , health tips , ആരോഗ്യം , ആരോഗ്യവാര്‍ത്ത , പ്രമേഹം , ഇന്‍സുലിന്‍

ലോകത്തുള്ള പ്രമേഹ രോഗികളില്‍ നല്ലൊരു ഭാഗവും ഇന്ത്യയിലാണ്. ഇതില്‍ വലിയൊരു ശതമാനം പേര്‍ ഇന്‍സുലിന്‍ കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. കുത്തിവയ്പ് വേദന നല്‍കുന്നുവെങ്കിലും ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ വേറെ മാര്‍ഗ്ഗമില്ലാത്തതിനാല്‍ ഇത് സഹിക്കാതെ വയ്യ താനും.
 
ഈ പ്രശ്നത്തെ മറികടക്കാനുള്ള ഉത്തമ പരിഹാരമാണ് ഓറല്‍-റികോസുലിന്‍ എന്ന സ്പ്രേ. ടൈപ് 1, ടൈപ് 2 പ്രമേഹ രോഗത്തിന് പുതിയ സ്പ്രേ ഫലപ്രദമാണ്. ശ്രേയ ലൈഫ് സയന്‍സുമായി അമേരിക്കയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ ജനറക്സ് ബയോടെക്നോളജി ആണ് സ്പ്രേ വികസിപ്പിച്ചത്. 
 
ശ്വാസ കോശത്തില്‍ എത്താതെ തന്നെ ഇന്‍സുലിന്‍ ശരീരത്തില്‍ എത്തിക്കാന്‍ ഈ സ്പ്രേയ്ക്ക് കഴിയും. ഒരു പായ്ക്ക് സ്പ്രേയ്ക്ക് ഏകദേശം 2000 രൂപ വരെയാണ് വില. ഒരു പായ്ക്കില്‍ 80 യൂണിറ്റ് ഉണ്ടാകുമെന്ന് രാം ഷെലാത് പറഞ്ഞു. സ്പ്രേ വികസിപ്പിക്കുന്നതിനായി 12 വര്‍ഷമാണ് ജനറക്സ് ടെക്‍നോളജി പരീക്ഷണം നടത്തിയത്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

വെറും ആറ് മിനിറ്റ് നേരം വായിച്ചാല്‍ മാത്രം മതി... പിരിമുറുക്കത്തെ ഓടിക്കാം !

‘ഇതെന്തൊരു ടെന്‍ഷന്‍’ എന്ന് ഒരിക്കലെങ്കിലും പറയാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. ...

news

അറിഞ്ഞോളൂ... അല്‍‌ഷിമേഴ്സിനെ തടയാന് മഞ്ഞളിന് കഴിയും !

മഞ്ഞളിന് ധാ‍രാളം ഗുണഫലങ്ങളുണ്ടെന്ന് പൊതുവെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍, ...

news

അവളില്‍ ആവേശമുണര്‍ത്താം... ഈ കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ മാത്രം !

വൈവാഹിക ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണ് ലൈംഗിക ബന്ധം. ലൈംഗിക ...

news

നഖംകടിക്കുന്ന ശീലമുണ്ടോ ? സൂക്ഷിച്ചോളൂ... ഈ രോഗങ്ങളും നിങ്ങളുടെ കൂടെയുണ്ട് !

മിക്ക ആളുകളിലും കണ്ടുവരുന്ന ഒരു ദുശ്ശീലമാണ് നഖം കടിക്കുക എന്നത്. കുട്ടിക്കാലത്തു ...

Widgets Magazine