എച്ച്ഐവിയെ ഇനി ഭയപ്പെടേണ്ട; വൈറസിനെ പട്ടിണിക്കിട്ട് കൊല്ലാന്‍ ഇതാ ഒരു ഒറ്റമൂലി !

ബുധന്‍, 11 ഒക്‌ടോബര്‍ 2017 (11:48 IST)

HEALTH ,  HEALTH TIPS ,  HIV , VIRUS , AIDS ,  എച്ച്ഐവി , വൈറസ് ,  എയിഡ്സ് ,  ആരോഗ്യം , ആരോഗ്യവാര്‍ത്ത

മനുഷ്യന്റെ രോഗപ്രതിരോധ വ്യവസ്ഥയെ തകര്‍ത്ത് മരണത്തിന് കാരണമാകുന്ന എയിഡ്സ് എന്ന രോഗാവസ്ഥയിലേക്കെത്തിക്കുന്ന മാരക വൈറസാണ് ഹ്യൂമൻ ഇമ്മ്യൂണോ ഡഫിഷ്യൻസി വൈറസ്. ഇന്നേവരെ പ്രതിരോധ മരുന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത ഈ വൈറസിനെ തളക്കുന്നതിനായി ഗവേഷകര്‍ പുതിയ മാര്‍ഗം കണ്ടെത്തിയതായാണ് വിവരം. കോശങ്ങളിലേക്കുള്ള പഞ്ചസാരയുടെ പ്രവേശനം തടഞ്ഞാല്‍  എച്ച്.ഐ.വിയെ തളയ്ക്കാന്‍ സാധിക്കുമെന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്.
 
ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളിൽ കടന്നുകൂടിയ ശേഷം കോശത്തിലെ പഞ്ചസാരയും പോഷകങ്ങളും കാർന്നെടുത്താണ് എച്ച്‌ഐവി വളരുന്നത്. ഇത് തടയാന്‍ ശരീരകോശങ്ങളിലെ പഞ്ചസാരയോട് അമിതതാത്പര്യം കാണിക്കുന്ന എച്ച് ഐ വിയുടെ ദൗർബല്യം മുതലെടുക്കാമെന്ന് നോർത്ത് വെസ്റ്റേൺ മെഡിസിൻ ആൻഡ് വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ അഭിപ്രായപ്പെടുന്നു.
 
രോഗപ്രതിരോധ കോശങ്ങളിലെ പഞ്ചസാരയുടെ സുലഭതയും പോഷണവുമാണ് വൈറസിനെ ആകർഷിക്കുന്ന ഘടകമെന്ന് മനസിലാക്കിയ ഗവേഷകർ പ്രത്യേകമായി നിർമ്മിച്ച സംയുക്തത്തിന്റെ സഹായത്തോടെ കോശങ്ങളിലേക്കുള്ള പഞ്ചസാരയുടെ വിതരണം തടസപ്പെടുത്തി. ഇതോടെ എച്ച്.ഐ.വിയുടെ വ്യാപനം തടയപ്പെട്ടതായി സ്ഥിരീകരിക്കാനായതായി ഇവർ വ്യക്തമാക്കി. ഈ സംയുക്തം കാൻസറിന്റെ ചികിത്സയ്ക്കും പ്രായോഗികമാവുമെന്ന് പ്രതീക്ഷയിലാണിവർ.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
എച്ച്ഐവി വൈറസ് എയിഡ്സ് ആരോഗ്യം ആരോഗ്യവാര്‍ത്ത Hiv Virus Aids Health Health Tips

ആരോഗ്യം

news

കഴിക്കുന്നതിന് മുമ്പ് കേക്ക് കൊതിയന്മാര്‍ ഇതെല്ലാം അറിഞ്ഞിരിക്കണം

സ്‌ത്രീകളും കുട്ടികളും മടികൂടാതെ കഴിക്കുന്ന ഒന്നാണ് കേക്ക്. മധുരം ഇഷ്‌ടപ്പെടുന്നവര്‍ ...

news

ആദ്യരാത്രിയില്‍ പാല്‍ കുടിക്കുന്നതിനു പിന്നിലെ രഹസ്യമെന്ത് ? പാലിന് പകരം ബിയര്‍ കുടിച്ചാലോ ?

ഇന്ത്യക്കാര്‍ക്കിടയിലെ ആദ്യരാത്രി എന്ന സങ്കല്‍‌പ്പത്തിന് വലിയ പ്രാധാന്യമാണുള്ളത്. ...

news

പങ്കാളിയുടെ ഫോണ്‍ പരിശോധിക്കുന്നവരുടെ ശ്രദ്ധയ്ക്ക്... ഇതായിരിക്കും പിന്നെ സംഭവിക്കുക !

ഏതൊരു ബന്ധത്തിന്റെയും ദീര്‍ഘായുസ്സിന് പരസ്പരസ്‌നേഹം ആവശ്യമാണ്. അത് അല്‍പം കൂടിയാലും ...

news

മേല്‍ച്ചുണ്ടില്‍ മീശയോ ? പേടിക്കേണ്ട.. ഇതാ ഉടന്‍ പരിഹാരം !

മുഖത്തെ രോമങ്ങള്‍ കൊണ്ട് കഷ്ടതകള്‍ അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം കൂറവല്ല. ...

Widgets Magazine