ഓപ്പണ്‍ എക്‍സ്എംഎല്‍ അഗീകരിക്കപ്പെടുന്നു

PRATHAPA CHANDRAN|
സോഫ്റ്റ്‌വെയര്‍ വ്യവസായ രംഗത്ത് വ്യാപകമായി സ്വീകരിക്കപ്പെടുന്ന ഈ പുതിയ ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡ്, ലിനക്‍സ്, വിന്‍ഡോസ്, മാക് ഓപ്പറേറ്റിംഗ് സിസ്റ്റം, പാം ഓപ്പറേറ്റിംഗ് സിസ്റ്റം എന്നീ പ്ലാറ്റ്‌‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്നതാണ്. ഇത് ലോകത്തുടനീളമുള്ള നൂറ് കണക്കിനു സോഫ്റ്റ്വേര്‍ നിര്‍മ്മാതാക്കളും പ്ലാറ്റ്ഫോം നിര്‍മ്മാതാക്കളും വിവിധ പദ്ധതികള്‍ വികസിപ്പിക്കാന്‍ ഉപയോഗിക്കുന്നു.

ഓപ്പണ്‍ എക്‍സ്എംഎല്‍ ഉപയോഗിക്കുന്നത് സമയം ലാഭിക്കാന്‍ സഹായിക്കുമെന്ന് സ്വതന്ത്ര ഗവേഷകരും പറയുന്നു. ഐഎസ്ഓ, ഐഇസി എന്നിവയിലൂടെ ആയിരക്കണക്കിനു കമ്പനികളില്‍ നിന്നും ഓപ്പണ്‍ എക്സ്എംഎല്ലിന് ലഭിക്കുന്ന പിന്തുണ താഴെപറയുന്ന സൈറ്റില്‍ അറിയാനാകും- ഡബ്ലിയുഡബ്ലിയുഡബ്ലിയു ഡോട്ട് ഓപ്പണ്‍‌എക്സ്‌എം‌എല്‍ ഡോട്ട് ഓആര്‍ജി.

ഫയല്‍, ഡേറ്റാ മാനേജ്മെന്‍റ്, ഡാറ്റാ റിക്കവറി, ബിസിനസ് സിസ്റ്റംസിന്‍റെ ഒന്നിച്ചു ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍, നീണ്ട കാലത്തേക്ക് ഫയലുകളും ഡോക്യുമെന്‍റുകളും സൂക്ഷിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഓപ്പണ്‍ എക്‍സ്എംഎല്‍ അതിന്‍റെ നേട്ടങ്ങള്‍ സാക്‍ഷ്യപ്പെടുത്തുന്നു.

ദശലക്ഷക്കണക്കിനു ഫയലുകള്‍ വരെ കൈകാര്യം ചെയ്യാന്‍ ഇത് സൌകര്യം നല്‍കുമെന്നതാണ് പ്രതീക്ഷ. ഓപ്പണ്‍ എക്‍സ്എംഎല്‍ നെ കുറിച്ചും ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡിന്‍റെ പ്രത്യേകതകളെ കുറിച്ചും ഡബ്ലിയുഡബ്ലിയുഡബ്ലിയു ഡോട്ട് ഓപ്പണ്‍‌എക്സ്‌എം‌എല്‍കമ്യൂണിറ്റി ഡോട്ട് ഓആര്‍ജി/ഇന്‍‌യൂസ്.എഎ‌സ്‌പി‌എക്സ്. എന്ന സൈറ്റില്‍ വിവരം ലഭ്യമാണ്.

ലോകത്തില്‍ സോഫ്റ്റ്വേര്‍ രംഗത്ത് ഒന്നാം സ്ഥാനം കൈയ്യാളുന്ന മൈക്രോസോഫ്റ്റ് 1975 ലാണ് സ്ഥാപിക്കപ്പെട്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :