വെബ്‌ദുനിയയില്‍ തെരഞ്ഞെടുപ്പ് ഗെയിം

WD
ഗെയിംസ് ഡോട്ട് വെബ്‌ദുനിയ ഡോട്ട് കോം നിങ്ങള്‍ക്കായി ഒരു തകര്‍പ്പന്‍ തെരഞ്ഞെടുപ്പ് ഗെയിം ഒരുക്കിയിരിക്കുന്നു. മുമ്പെങ്ങും നിങ്ങള്‍ കളിച്ചിട്ടില്ലാത്ത ഈ പുതിയ ഗെയിം ഇന്ത്യയില്‍ ആറ് സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയാണ്.

തന്നിരിക്കുന്ന നിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കി നിങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ ഇഷ്ടമുള്ള പാര്‍ട്ടിയായി മത്സരിക്കാം.

എങ്ങനെയും തെരഞ്ഞെടുപ്പില്‍ ജയിക്കണമെന്ന വാശിയിലാണ് രാഷ്ട്രീയക്കാരെല്ലാം. എന്നാല്‍, ഉത്തരവാദിത്വമുള്ള വോട്ടര്‍ എന്ന നിലയില്‍, ദുഷ്ടശക്തികളെ ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിക്കുകയാണ് നിങ്ങളുടെ ധര്‍മ്മം. ഇനി, നിങ്ങള്‍ പിന്തുണയ്ക്കുന്ന പാര്‍ട്ടിയെ ജയിപ്പിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും വിജയം.

കളിക്കേണ്ടതിനെ രീതി

പാര്‍ട്ടി തെരഞ്ഞെടുക്കുക. ആറ് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് അതിനാല്‍ ആറ് ഘട്ടങ്ങളാണ് തെരഞ്ഞെടുപ്പിനുള്ളത്.

എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത് 51 ശതമാനം സീറ്റുകളിലുള്ള വിജയമാണ്. ഇന്ത്യയുടെ ഭൂപടത്തില്‍ നിന്ന് ഇഷ്ടമുള്ള സംസ്ഥാനം തെരഞ്ഞെടുക്കുക വഴി ഏതു സംസ്ഥാനത്തിലും നിങ്ങള്‍ക്ക് മത്സരിക്കാവുന്നതാണ്. നിങ്ങള്‍ ജയിച്ച സംസ്ഥാനങ്ങള്‍ ഭൂപടത്തില്‍ ശരി ചിഹ്നത്തിലൂടെയും തോറ്റ സംസ്ഥാനങ്ങള്‍ തെറ്റ് ചിഹ്നത്തിലൂടെയും കാണിക്കും. ഒരുഘട്ടത്തിലും രണ്ടാമതൊരു പരീക്ഷണം സാധ്യമാവില്ല എന്ന് ഓര്‍ക്കുക!

ഗെയിം ഇടയ്ക്ക് വച്ച് സംരക്ഷിക്കാന്‍ സാധിക്കും ,വീണ്ടും തുടരാനായി ലോഗിന്‍ ചെയ്യുക. ഓരോ ഘട്ടത്തിലും മുഴുവന്‍ സ്കോറും അറിയാന്‍ കഴിയും. ശ്രദ്ധിക്കൂ ! എതിര്‍ പാര്‍ട്ടിയുടെ ബാലറ്റ് പെട്ടി അറിയാതെ പോലും തൊടരുത്! പിന്നെ , സമയം പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ?

രാജ്യത്ത് സമാധാനവും സഹവര്‍ത്തിത്വവും സംരക്ഷിക്കാന്‍ നിങ്ങള്‍ പ്രാപ്തരാണോ എന്ന് സമയം തെളിയിക്കും. എന്താ....വെബ്‌ദുനിയ തെരഞ്ഞെടുപ്പ് ഗെയിം തുടങ്ങരുതോ?

PRATHAPA CHANDRAN|
ഗെയിം തുടങ്ങാന്‍ ക്ലിക്ക് ചെയ്യൂ......


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :