വണ്‍ എഗ്ഗ് കേക്ക്

WEBDUNIA|
ചേര്‍ക്കേണ്ട ഇനങ്ങള്‍

മൈദ 1 1/2 കപ്പ്
കൊക്കോപ്പൊടി 3 ടേബിള്‍ സ്പൂണ്‍
സോഡാ ബൈ കാര്‍ബണേറ്റ് 1 ടീ സ്പൂണ്‍
വെണ്ണ കാല്‍ കപ്പ്
പുളിയില്ലാത്ത തൈര്
പഞ്ചസാര 1 1/4 കപ്പ്
വനില എസന്‍സ് 1 ടീസ്പൂണ്‍
ഉപ്പ് അര ടീസ്പൂണ്‍
മുട്ട ഒന്ന്

പാകം ചെയ്യേണ്ട വിധം

മൈദയും കൊക്കോപ്പൊടിയും സോഡാ ബൈകാര്‍ന്ബണേറ്റും കൂടി അരിപ്പയില്‍ അരിച്ചെടുക്കണം. പഞ്ചസാര പൊടിച്ചതും വെണ്ണയും കൂടി നല്ലതുപോലെ യോജിപ്പിക്കണം. മുട്ട അടിച്ചു പതച്ചത് ഇതില്‍ ചേര്‍ക്കുക. തൈരില്‍ ഉപ്പിട്ടുകലക്കിയതും എസന്‍സും കേക്കു മിശ്രിതത്തില്‍ ചേര്‍ക്കുക. നെയ്യ് പുരട്ടിയ ഒരു പാത്രത്തില്‍ മിശ്രിതം ഒഴിച്ച് ബേക്ക് ചെയ്ത് എടുക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :