WEBDUNIA|
Last Modified ചൊവ്വ, 21 ജൂലൈ 2009 (20:56 IST)
കടയില്‍നിന്ന് വാങ്ങുന്നതിനേക്കാള്‍ നല്ല വൈന്‍ വീട്ടില്‍ സ്വന്തമായി ഉണ്ടാക്കാനാകും. പറമ്പില്‍ ഒരു നെല്ലി മരമുണ്ടെങ്കില്‍ നെല്ലിക്ക വൈന്‍ തന്നെ പരീക്ഷിക്കാം.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
നല്ലയിനം നെല്ലിക്ക ഒരു കിലോ പഞ്ചസാര അരകിലോ ഗ്രാം ശര്‍ക്കര കാല്‍ കിലോഗ്രാം തിളപ്പിച്ചു തണുപ്പിച്ച വെള്ളം രണ്ടരകപ്പ്‌് കറുവപ്പട്ട ഒരിഞ്ചു നീളത്തില്‍ അഞ്ചു കഷണം ഗ്രാമ്പു പത്തെണ്ണം
തയ്യാറാക്കുന്ന വിധം:
ശര്‍ക്കരയും പഞ്ചസാരയും കൂട്ടി ഇളക്കിയതും നെല്ലിക്കയും അടുക്കടുക്കായി ഭരണിയില്‍ ഇട്ടുവയ്‌ക്കണം. അതില്‍ വെള്‌ളവും കറുവപട്ടയും ഗ്രാമ്പുവും ചേര്‍ക്കണം. ഭരണി നന്നായി അടച്ചു വയക്കുക. വായു കാടക്കാതെ നോക്കണം.
ഒന്നരമാസം കഴിഞ്ഞ് ഇത് അരിച്ചെടുക്കണം. ഭരണി കഴുകി വൃത്തിയായി തുടച്ചെടുത്ത ശേഷം അതില്‍ ഒഴിച്ച് നെല്ലിലോ മണ്ണിലോ കുഴിച്ചിടണം. ആവശ്യം വരുമ്പോള്‍ പിന്നീട് ഉപയോഗിക്കാം.