നിലക്കടല അരിയുണ്ട

WEBDUNIA| Last Modified ശനി, 28 ഫെബ്രുവരി 2009 (15:55 IST)

നാവില്‍‌ വെള്ളമൂറും നിലക്കടല അരിയുണ്ട പാകപ്പെടുത്തുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍‌:

നിലക്കടല - 200 ഗ്രാം
ശര്‍‌ക്കര - 200 ഗ്രാം
തേങ്ങ - 1 (തിരുമ്മിയത്)
വറുത്ത അരിപ്പൊടി - 200 ഗ്രാം

പാകം ചെയ്യുന്നവിധം:

ചീകിയ ശര്‍‌ക്കരയും തേങ്ങയും കൂടിച്ചേര്‍‌ത്ത് നന്നായി ഇടിക്കുക. അതിനുശേഷം നിലക്കടലയും വറുത്ത അരിപ്പൊടിയും ചേര്‍‌ത്ത് വീണ്ടും ഇടിക്കുക. എണ്ണമയം കാണുന്നതുവരെ ഇടിക്കുക. ചേരുവകള്‍‌ നന്നായി കൂടിച്ചേര്‍‌ന്നതിനുശേഷം ചെറുതായി ഉരുട്ടിയെടുക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :