വളരെ എളുപ്പം, രസഗുള വീട്ടിലുണ്ടാക്കിയാലോ ?

സുമീഷ് ടി ഉണ്ണീൻ| Last Updated: ചൊവ്വ, 18 ഡിസം‌ബര്‍ 2018 (17:16 IST)
നമ്മുടെ നാട്ടിൽ അത്ര സുലഭമയി ലഭിക്കാത്ത പാൽ പലഹാരമാണ് രസഗുള. എന്നാൽ നമ്മൾ കരുതുന്നതുപോലെ ഇത് ഉണ്ടാക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. വളരെ വേഗത്തിൽ ഇത് വീട്ടിലുണ്ടാക്കാം. അധികം ചേരുവകളും ഇതിനാവശ്യമില്ല.

രവഗുള തയ്യാറാക്കാൻ വേണ്ട ചേരുവകൾ നോക്കാം

പാല്‍ - 2 ലിറ്റര്‍
പഞ്ചസാര - 500 ഗ്രാം
മൈദ - അര കപ്പ്
നെയ്യ് - 150 ഗ്രാം
സോഡാപ്പൊടി - 1 നുള്ള്

ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം !

പാൽ തിളപ്പിച്ച് കുറുക്കുക എന്നതാണ് ആദ്യ ജോലി. പാൽ നന്നായി കുറുകി ഏകദേശം അരലിറ്റർ ആകുമ്പോൾ ഇതിലേക്ക് നെയ്യൊഴിച്ച് നന്നായി ഇളക്കണം. ഈ സമയം അൽ‌പം സോഡാ പൊടി കൂടി ചേർക്കാം. നന്നായി കുറുകി കഴിയുമ്പോൽ ഇതിലേക്ക് മൈദമാവ് ചേർക്കാം

മൈദമാവ് ചേർത്ത് നന്നായി ഇളക്കി ഉരുട്ടിയെടുക്കാവുന്ന പരുവമാക്കുക. ശേഷം പഞ്ചവാരപാവുകാച്ചി വക്കണം. ഇതിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന മാവ് നാന്നായി ഉരുട്ടി മുക്കി വക്കുക. ഒരു ദിവസം പഞ്ചസാര ലായനിയിൽ വച്ച ശേഷം കഴിക്കാവുന്നതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :