Sumeesh|
Last Modified വ്യാഴം, 1 നവംബര്‍ 2018 (16:52 IST)
നാടൻ പലഹാരങ്ങളോട് എന്നും മലയാളികൾക്ക് അഭിനിവേഷമാണ്. നാടൻ പാരമ്പര്യത്തോടും രുചികളോടും ആരാധന ഉണ്ടെങ്കിലും ഈ പലഹാരങ്ങൾ ഉണ്ടാക്കുന്ന കാര്യത്തിൽ നമ്മളിൽ പലരും വളരെ പുറകോട്ടാണ് ആ പരാതി നമുക്ക് ഒഴിവാക്കാം,
കുമ്പിളപ്പത്തിന്റെ കൂട്ടാണ് പറയുന്നത്. ഇന്ന് കുമ്പിളപ്പമായിക്കോട്ടെ വീട്ടിലെ പ്രധാന പലഹാരം
കുമ്പിളപ്പത്തിന് വേണ്ട ചേരുവകൾ
വറുത്ത അരിപ്പൊടി – 2 കപ്പ്
ചികിയ ശർക്കര ശര്‍ക്കര – ഒന്നര കപ്പ്
ഞാലിപൂവന് പഴം – 3 – 4 എണ്ണം
തേങ്ങ ചിരവിയത് – അര കപ്പ്
വയണയില – ആവശ്യത്തിന്
ഏലക്ക പൊടിച്ചത് – 1 ടി സ്പൂണ്‍
ജീരകം പൊടി – അര ടി സ്പൂണ്‍
ഓലക്കാല് – ഇല കുമ്പിള് കുത്താന്‍ ആവശ്യമായത്
ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം
ആദ്യം ചെയ്യേണ്ടത് ശർക്കരപ്പാന തയ്യാറാക്കുക എന്നതാണ്.
ശര്‍ക്കര കുറച്ചു വെള്ളം ഒഴിച്ച് ചെറുതായി ചൂടാക്കി ശര്‍ക്കര അലിയിച്ചെടുക്കുക. ഇതു നല്ലത് പോലെ അരിച്ചെടുക്കുക
അരിപൊടി ചെറുതായി ചൂടാക്കി എടുക്കുക. ഒരു ബൌളില്‍ അരിപൊടി ,ജീരകം പൊടി ,ഏലക്ക പൊടി,തേങ്ങ ചിരവിയത്,പഴം , ശര്‍ക്കര പാനി എല്ലാം കൂടി ചേര്‍ത്ത് ഇലയില്‍ വെക്കാന്‍ പരുവത്തില്‍ കുഴക്കുക. ചപ്പാത്തി മാവിനെക്കാൾ അൽപം അയഞ്ഞതാണ് പാകം.
ഒരു ഇഡലി പാത്രത്തില്‍ വെള്ളം ചൂടാക്കാൻ വക്കണം.
കുഴച്ചു വെച്ചിരിക്കുന്ന മാവില്‍ നിന്നും ചെറിയ ഉരുളകള്‍ ഉണ്ടാക്കി ഇത് വാഴയില കുമ്പിള് രൂപത്തിലാക്കി അതില്‍ നിറച്ചു ഈര്‍ക്കിലി കൊണ്ട് മൂടി ഇത് ഇഡലി പാത്രത്തിന്റെ തട്ടില്‍ വെച്ച് ആവിയില്‍ അര മണിക്കൂര്‍ പുഴുങ്ങുക. പകം നോക്കി പുറത്തെടുക്കുക. കുമ്പിളപ്പം തയ്യാർ.