WEBDUNIA|
Last Modified ശനി, 24 ജനുവരി 2009 (10:37 IST)
അവലില്‍ നിന്നുമുള്ള സ്വാദേറിയ ഒരു സ്വീറ്റ് പാകം ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം -
ചേരുവകള്‍:
അവല്‍ - 5കപ്പ് തേങ്ങ - 2കപ്പ് നെയ്യ് - 5ടീസ്പൂണ്‍ പഞ്ചസാര - 1/4കപ്പ് ഏലയ്ക്ക - 4
പാകം ചെയ്യുന്ന വിധം:
ഒരു ഫ്രൈയിംഗ് പാനില്‍ അവല്‍ നന്നായി വറുക്കുക. അതിലേക്ക് തേങ്ങയും ചേര്‍ത്ത് ബ്രൌണ്‍ നിറമാകുന്നതുവരെ വറുക്കുക. എന്നിട്ടതില്‍ പൊടിച്ച പഞ്ചസാര, ഏലയ്ക്ക പൊടിച്ചത് എന്നിവ ചേര്‍ക്കുക. അതിലേക്ക് നെയ്യ് ഒഴിച്ച് നന്നായി ഇളക്കുക. തണുത്തതിനുശേഷം വായു കയറാത്ത പാത്രത്തിലോ ടിന്നിലോ ഇട്ട് വയ്ക്കുക.