‘കിംഗ്‌ഫിഷര്‍ ജാമ്യം നല്‍കിയവ ലേലം ചെയ്യും‘

ന്യൂഡല്‍ഹി| WEBDUNIA| Last Modified ചൊവ്വ, 19 മാര്‍ച്ച് 2013 (09:26 IST)
PRO
കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സില്‍നിന്ന് വായ്പ തിരിച്ചുപിടിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് എസ്‌ബിഐ അറിയിച്ചു. ഇതിനായി സാധ്യമായ എല്ലാ വഴിയും തേടുമെന്ന് എസ്‌ബിഐ ചെയര്‍മാന്‍ പ്രതീപ് ചൗധരി പറഞ്ഞു.

പൊതുമേഖലാ ബാങ്ക് മേധാവികളുമായി ധനമന്ത്രി പി. ചിദംബരം നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ചൗധരി.

കിംഗ്‌ഫിഷര്‍ ജാമ്യമായി നല്‍കിയവ എന്തൊക്കെയെന്നു പരിശോധിച്ചുവരികയാണ്. ഇവയില്‍ സാധ്യമായവ എത്രയും വേഗം ലേലം ചെയ്യുമെന്ന് എസ്ബിഐ ചെയര്‍മാന് വ്യക്തമാക്കി‍.

എസ്ബിഐ 1600 കോടിയാണ് കിങ്ഫിഷറിനു നല്‍കിയിട്ടുള്ള വായ്പ. ഏഴായിരം കോടിക്കു മുകളിലാണ് പൊതുമേഖലാ ബാങ്കുകള്‍ക്ക് കിംഗ്‌ഫിഷര്‍ നല്‍കാനുള്ള കുടിശിക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :