കിംഗ്ഫിഷര്‍: ശമ്പളം കിട്ടി!

മുംബൈ| WEBDUNIA| Last Modified ബുധന്‍, 20 ഫെബ്രുവരി 2013 (10:40 IST)
PRO
സാമ്പത്തിക പ്രതിസന്ധിയിലായ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ജീവനക്കാരില്‍ ഒരു വിഭാഗത്തിന് ശമ്പളം ലഭിച്ചു. ഒരു മാസത്തെ ശന്പള കുടിശികയാണ് എഞ്ചിനിയ‌ര്‍മാര്‍ക്കും കുറച്ച് പൈലറ്റുമാര്‍ക്കും ലഭിച്ചതെന്ന് കന്പനി വൃത്തങ്ങള്‍ അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ കിംഗ്ഫിഷര്‍ ജീവനക്കാര്‍ക്ക് ശമ്പളം നന്‍കിയിരുന്നില്ല. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്‍റെ 7500 കോടിരൂപയുടെ വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചിരുന്നു.

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ചെയര്‍മാന്‍ വിജയ് മല്യയും ബ്രിട്ടീഷ് മദ്യ കന്പനിയായ ഡിയേഗോ അധികൃതരും തമ്മിലുള്ള ചര്‍ച്ച ഗോവയില്‍ നടന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :