സ്‌പൈസ്‌ജെറ്റിനെ ഏറ്റെടുക്കില്ല: എമിറേറ്റ്‌സ്

ദുബായ്| WEBDUNIA|
PRO
PRO
ഇന്ത്യയിലെ വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റിനെ ഏറ്റെടുക്കില്ലെന്ന് ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. സ്‌പൈസ്‌ജെറ്റിനെ ഏറ്റെടുക്കുകയാണെന്ന വാര്‍ത്ത വന്നതിനേ തുടര്‍ന്നാണ് എമിറേറ്റ്‌സ് വാര്‍ത്ത നിഷേധിച്ചത്.

സ്‌പൈസ്‌ജെറ്റിന്റെ ഓഹരി ഏറ്റെടുക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്ന് എമിറേറ്റ്‌സ് വക്താവ് അറിയിച്ചു. സ്വന്തം നിലയിലുള്ള വികസന പദ്ധതികളുടെ തിരക്കിലാണ് എമിറേറ്റ്‌സെന്ന് കമ്പനി വക്താവ് 'ഖലീജ് ടൈംസ്' പത്രത്തോട് പറഞ്ഞു.

പുതിയ വിമാനങ്ങള്‍ വാങ്ങിയും കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ് വ്യാപിപ്പിച്ചും സ്വന്തം നിലയില്‍ വളരാനാണ് എമിറേറ്റ്‌സിന്റെ നീക്കം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :