ഓഹരി വിപണിയില്‍ നേരിയ മുന്നേറ്റം

മുംബൈ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിയ മുന്നേറ്റം. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 34.75 പോയിന്റ് ഉയര്‍ന്ന് 19,839.51ലും ദേശീയ സൂചിക നിഫ്റ്റി 13.10 പോയിന്റ് നഷ്ടത്തില്‍ 5,920.60ലുമെത്തി. പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം തുടരുന്നത്.

ആഗോള മേഖലയിലെ പ്രതികൂല വാര്‍ത്തകളും റിസര്‍വ് ബാങ്ക് ഈയിടെ സ്വീകരിച്ച പണലഭ്യത നിയന്ത്രണ നടപടികളും കണക്കിലെടുത്ത് നിക്ഷേപകര്‍ ഏറെ കരുതലോടെയാണ് നീങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :