സ്വര്‍ണവില കുതിച്ച് റെക്കോര്‍ഡിനൊപ്പമെത്തി. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന്റെ വില 21,760 രൂപയായി.
ഗ്രാമിന് 15 രൂപയാണ് വര്‍ധിച്ചത്. 2,720 രൂപയാണ് ഗ്രാമിന്റെ ഇപ്പോഴത്തെ വില. കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണവിലയില്‍ വര്‍ധനയുണ്ടായിരുന്നില്ല.
ആഗോള വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയെ സ്വാധീനിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഓഹരി വിപണിയില്‍ ചാഞ്ചാട്ടം അനുഭവപ്പെടുന്നത് മൂലമാണിത്.