സ്വര്‍ണവില മൂന്നുമാസത്തെ കുറഞ്ഞ നിരക്കില്‍

മുംബൈ| WEBDUNIA| Last Modified വ്യാഴം, 28 ജനുവരി 2010 (13:03 IST)
ദേശീയ വിപണിയില്‍ സ്വര്‍ണവില മൂന്ന് മാസത്തെ കുറഞ്ഞ നിരക്കിലെത്തി. രാജ്യാന്തര തലത്തില്‍ ഡോളറിന്‍റെ മൂല്യം ഉയര്‍ന്നതാണ് സ്വര്‍ണത്തിന്‍റെ വില കുറയാന്‍ ഇടയാക്കിയത്. മൊത്ത വില സൂചികയില്‍ 0.31 ശതമാനം കുറവാണ് വ്യാഴാഴ്ച സ്വര്‍ണത്തിന് അനുഭവപ്പെട്ടത്.

പത്ത് ഗ്രാം സ്വര്‍ണത്തിന് 16390 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ വര്‍ഷം നവംബര്‍ മൂന്നിന് ശേഷം ആദ്യമായാണ് സ്വര്‍ണ വില ഇത്രയും താഴുന്നത്. ഡോളര്‍ ശക്തി പ്രാപിക്കുകയാണെങ്കില്‍ സ്വര്‍ണവില 16,325-16,500 നിരക്കില്‍ വ്യാപാരം നടക്കുമെന്ന് ജെആര്‍ജി വെല്‍ത്ത് മാനേജ്മെന്‍റ് അനലിസ്റ്റ് മുരുകേഷ് കുമാര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :