സൌദിയില്‍ എനര്‍ജി ഡ്രിങ്കുകള്‍ക്ക് കര്‍ശന നിയന്ത്രണം

ജിദ്ദ| WEBDUNIA|
PRO
സൗദി അറേബ്യയില്‍ എനര്‍ജി ഡ്രിങ്കുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനം മന്ത്രിസഭയോഗം അംഗീകരിച്ചു.

ആരോഗ്യമന്ത്രിയാണ് ഈ വിഷയം മന്ത്രിസഭയില്‍ അവതരിപ്പിച്ചത്.എനര്‍ജി ഡ്രിങ്കുകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. വാര്‍ത്താമാധ്യമങ്ങളില്‍ ഇവയുടെ പരസ്യം നല്‍കുന്നതും നിരോധിച്ചു.

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെയും സ്‌കൂളുകളിലെയും കാന്റീനുകള്‍, റെസ്‌റ്റോറന്റുകള്‍, സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ വില്‍പന നടത്തുന്നതും നിരോധിക്കും.

എനര്‍ജി ഡ്രിങ്ക് നിര്‍മാതാക്കളോ ഏജന്‍സികളോ വില്‍പനക്കാരോ സാമൂഹിക, കായിക, സാംസ്‌കാരിക പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്യാനും സൗജന്യമായി വിതരണം ചെയ്യാനും പാടില്ല.

ഡ്രിങ്കിന്റെ പായ്ക്കിന് പുറത്ത് അറബിയിലും ഇംഗ്ലീഷിലും മുന്നറിയിപ്പുകള്‍ പ്രസിദ്ധീകരിക്കണമെന്നും എനര്‍ജി ഡ്രിങ്കുകളുടെ ദൂഷ്യഫലങ്ങളെകുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :