എടിഎം കൌണ്ടറില്‍ അകപ്പെട്ടയാള്‍ മുക്കാല്‍ മണിക്കൂര്‍ വലഞ്ഞു!

വടക്കാഞ്ചേരി| WEBDUNIA|
PRO
PRO
എടിഎം കൌണ്ടറില്‍ യുവാവ് മുക്കാല്‍ മണിക്കൂര്‍ നേരം കുടുങ്ങി. വടക്കാഞ്ചേരി ആര്യംപാടത്ത് ഫര്‍ണിച്ചര്‍ ജോലി ചെയ്യുന്ന കാളിയാ റോഡ് സ്വദേശി തലയ്ക്കല്‍ വീട്ടില്‍ അജീഷ് (24) ആണ് എടിഎം കൌണ്ടറില്‍ അകപ്പെട്ടത്.

പ്രധാനറോഡില്‍ നിന്ന് അകലെ മാറിയാണ് എടിഎം കൌണ്ടര്‍ സ്ഥിതി ചെയ്യുന്നത്. അതിനാല്‍
അജീഷ് എടിഎം കൌണ്ടറില്‍ കുടുങ്ങിയത് ആരും അറിഞ്ഞില്ല. ഏറെ സമയത്തിന് ശേഷം അതുവഴി വന്ന ഒരാളാണ് സംഭവം അറിഞ്ഞത്.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. എന്നാല്‍ അവര്‍ക്ക് ഇയാളെ പുറത്തിറക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ സ്ഥലത്തെത്തി ഇലക്ട്രോണിക്സ് സംവിധാനം ഡിസ്കണക്ട് ചെയ്താണ് ഇയാളെ പുറത്തെത്തിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :