സുരക്ഷാപരിശോധനക്കായി ‘പരീക്ഷണ ഇടി‘; മെച്ചപ്പെട്ട പ്രകടനം ഫിഗോയും പോളോയും

ബെര്‍ലിന്‍| WEBDUNIA|
PRO
ഇന്ത്യയില്‍ നിര്‍മിക്കുന്ന ചെറു കാറുകള്‍ക്ക് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളില്ലെന്ന് കണ്ടെത്തല്‍. ജര്‍മനിയിലെ ലാന്റ്‌സ് ബര്‍ഗിലായിരുന്നു പരിശോധന. 1994ലെ യുഎന്‍ റെഗുലേഷന്‍ പ്രകാരം മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗതയിലാ‍ണ് പരീക്ഷണ ഇടി നടത്തിയത്.

സുരക്ഷാ പ്രശ്നങ്ങള്‍ കാറുകള്‍ എങ്ങനെ നേരിടുന്നുവെന്ന് പരിശോധിക്കുന്ന ഗ്ലോബല്‍ ന്യൂ കാര്‍ അസ്സെസ്‌മെന്റ് പ്രോഗ്രാമും ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റോഡ് ട്രാഫിക്ക് എജ്യുക്കേഷനും ചേര്‍ന്നാണ് പരീക്ഷണം നടത്തിയത്.

മിക്ക കാറുകളും പൂര്‍ണമായും തകരുന്നതും ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും അപകടം വരുത്തുന്ന ഘടനയിലുമാണ് നിര്‍മിച്ചിരിക്കുന്നത്.

എന്നാല്‍ അഞ്ചു കാറുകളില്‍ ഫിഗോയും പോളോയും മാത്രമാണ് താരതമ്യേന മെച്ചപ്പെട്ട പ്രകടനം കാഴ്ച്ച വെച്ചത്. മറ്റെല്ലാ കാറുകളും എളുപ്പം തകര്‍ന്നു.പക്ഷേ ഇവയൊന്നും യുഎന്‍ റെഗുവേഷന്റെ ഗ്രാഫ് പ്രകാരം വിജയം കണ്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :