ആലപ്പുഴയില്‍ കാറിനുള്ളില്‍ യുവാവ് കത്തിക്കരിഞ്ഞ നിലയില്‍

ആലപ്പുഴ| WEBDUNIA|
PRO
PRO
ആലപ്പുഴയില്‍ കാറിനുള്ളില്‍ യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. പൂങ്കാവിലാണ് സംഭവം. തുറവൂര്‍ സ്വദേശി ദിലീപാണ്‌ മരിച്ചത്. തുറവൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഉടമയാണ് ഇയാള്‍. സ്വന്തം കാറിലാണ് ഇയാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. കാറിനുളളില്‍ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് പ്രദേശവാസികള്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തി. തീയണച്ച് കാറ് തുറന്ന് നാട്ടുകാര്‍ യുവാവിനെ പുറത്തെടുക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ മരിക്കുകയും ചെയ്തു.

ഫോറന്‍സിക് സംഘം സ്ഥലത്തെത്തി വിദഗ്ദ്ധ പരിശോധന നടത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :