സുനാമിത്തിരകളില്‍ സെന്‍സെക്സ് തകര്‍ന്നടിഞ്ഞു!

മുംബൈ| WEBDUNIA|
PRO
PRO
വന്‍ ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനെ വിഴുങ്ങിക്കൊണ്ടിരിക്കുന്നതിന്റെ സുനാമിത്തിരകള്‍ ഇങ്ങ് ഇന്ത്യയിലും ആഞ്ഞടിച്ചു. നേരിയ മുന്നേറ്റത്തോടെ തുടങ്ങിയ സെന്‍സെക്സ് ഉച്ചയോടെ 248 പോയിന്റ് ഇടിഞ്ഞ് 18,079-ല്‍ എത്തിയിരിക്കുകയാണ്. നിഫ്റ്റിയും സുനാമിയുടെ ആഘാതം അനുഭവിച്ചു. 76 പോയിന്റ് ഇടിഞ്ഞ നിഫ്റ്റിയിപ്പോള്‍ 5,417-ല്‍ ആണ്.

ജനുവരില്‍ വ്യാവസായിക വളര്‍ച്ച കൂടിയിട്ടുണ്ട് എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സൂചിക പച്ചയിലേക്ക് കടക്കാന്‍ തുടങ്ങുമ്പോഴാണ് ജപ്പാന്‍ സുനാമിയുടെ ദൃശ്യങ്ങള്‍ ലൈവ് ആയി മാധ്യമങ്ങള്‍ നല്‍‌കാന്‍ തുടങ്ങിയത്. ഇതോടെ വിപണിയില്‍ വിറ്റഴിക്കല്‍ തുടങ്ങി. എല്ലാ വിഭാഗങ്ങളും ഇപ്പോള്‍ ചുവപ്പിലാണ്. മെറ്റല്‍ സ്റ്റോക്കുകള്‍ക്കാണ് കനത്ത അടി നേരിട്ടിരിക്കുന്നത്. ഐടിയും തകരുന്ന കാഴ്ചയാണ്. ടി‌സി‌എസിന്റെ ഓഹരികള്‍ 3 ശതമാനവും ഇന്‍‌ഫോസിസിന്റേത് 1.2 ശതമാനവും ഇടിഞ്ഞു.

വെള്ളിയാഴ്ച അടച്ചാല്‍ പിന്നീട് രണ്ട് ദിവസത്തേക്ക് വിപണി തുറക്കില്ല എന്നത് ഭാഗ്യമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ജപ്പാനില്‍ നിന്നുള്ള ദുരന്തവാര്‍ത്തകളുടെ പൂര്‍ണരൂപം ഇതുവരെയും ലഭിച്ചിട്ടില്ല. എന്തൊക്കെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും എത്രപേര്‍ കൊല്ലപ്പെട്ടെന്നും ഒക്കെയുള്ള വിവരങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് ഓഹരി വിപണി അവസാനിക്കും എന്നതിനാല്‍ കൂടുതല്‍ ചോര ചിന്തേണ്ടി വരില്ല എന്ന ആശ്വാസത്തിലാണ് ഇവര്‍. ഇനി വിപണി തിങ്കളാഴ്ചയാണ് തുറക്കുക.

സുനാമി വാര്‍ത്ത ‘ഹിറ്റ്’ ചെയ്തതിനെ തുടര്‍ന്ന് ഏഷ്യന്‍ രാജ്യങ്ങളിലെ ഓഹരി വിപണികളെല്ലാം തിരിച്ചടി നേരിട്ടു. ദുരന്തത്തിന്റെ പൂര്‍ണരൂപം മാധ്യമങ്ങളിലൂടെ പുറത്തുവന്നാല്‍ വിപണിയില്‍ കൂടുതല്‍ ഇടിവുണ്ടാകും എന്ന് തീര്‍ച്ച.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :