ഇന്ത്യ- ജപ്പാന്‍ സ്വതന്ത്രവ്യാപാര കരാര്‍ ഒപ്പുവച്ചു

ടോക്കിയോ| അവിനാഷ്. ബി| Last Modified ബുധന്‍, 16 ഫെബ്രുവരി 2011 (17:56 IST)
സ്വതന്ത്രവ്യാപാര കരാറില്‍ ഇന്ത്യയും ജപ്പാനും ഒപ്പുവെച്ചു. വിദേശകാര്യമന്ത്രി സെയ്ജി മെഹരായും വാണിജ്യമന്ത്രി ആനന്ദ് ശര്‍മയുമാണ് കരാറില്‍ ഒപ്പുവെച്ചത്.

പത്തുവര്‍ഷത്തേക്ക് 90% വ്യാപാരങ്ങളുടേയും കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കുന്നതാണ് കരാര്‍. പുതിയ കരാര്‍ പ്രകാരം ജപ്പാനില്‍ നിന്ന് ഇലക്ട്രോണിക് വസ്തുക്കള്‍ അടക്കമുള്ള സാധനങ്ങള്‍ ഇല്ലാത ഇറക്കുമതി ചെയ്യാം. ഇന്ത്യയില്‍ നിന്നുള്ള 97% ഇറക്കുമതിക്കും ഈ കരാര്‍ പ്രകാരം തീരുവ നല്‍കേണ്ട. സ്വതന്ത്രവ്യാപാര കരാറിന് 2007ലായിരുന്നു അനുമതി നല്‍കിയത്.

ഒരു വര്‍ഷത്തിനിടെ ഇന്ത്യ ഒപ്പുവയ്ക്കുന്ന പ്രധാനപ്പെട്ട മൂന്നാം വാണിജ്യ കരാറാണ് ഇത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :