വോള്‍വോയില്‍ ആക്ഷന്‍ താരം വാന്‍ഡാമിന്റെ അത്ഭുത പ്രകടനം; രജനീകാന്തിന്റെയും അമിതാഭിന്റെയും അനുകരണവീഡിയോയും വൈറലാകുന്നു

WEBDUNIA|
PRO
അടുത്തെയിടെ ഫേ‌സ്ബുക്ക്, യുട്യൂബ് തുടങ്ങിയ സോഷ്യല്‍‌നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും മറ്റും ചര്‍ച്ചാവിഷയമായ വീഡിയോയാണ് ഹോളിവുഡ് സിനിമകളിലെ ആക്ഷന്‍ ഹീറോ ജീന്‍ വാന്‍ഡാമിന്റേത്.

അദ്ദേഹം പിന്നോട്ട് സഞ്ചരിക്കുന്ന രണ്ട് ട്രക്കുകളുടെ മിററില്‍ കാല്‍ ചവുട്ടി നില്‍ക്കുന്നതും വാഹനം അകലുമ്പോള്‍ അദ്ദേഹത്തിന്റെ പ്രശസ്തമായ എപിക് ഫീറ്റ് സ്പ്ലിറ്റ് അവതരിപ്പിക്കുന്നതുമാണ് ആ വീഡിയോ.

എന്നാല്‍ ഇപ്പോള്‍ വാന്‍ഡാമ്മിന്റെ വീഡിയോകളുടെ രസകരമായ അനുകരണം ഇന്ത്യയിലും ഉണ്ടായിരിക്കുകയാണ്. വാന്‍ ഡാമ്മിന് ചെയ്യാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് രജനീകാന്തിന് ചെയ്ത്കൂടെന്നാണ് ആരാധകരുടെ ചോദ്യം.

കൈയ്യും കെട്ടി പിന്നോട്ട് നീങ്ങുന്ന രജനീകാന്തിനെയാണ് ഇവര്‍ സൃഷ്ടിച്ചത്. എന്നാല്‍ ദൃശ്യം പിന്നോട്ട് നീങ്ങുമ്പോള്‍ ആറ് ഓട്ടോറിക്ഷകളുടെ മുകളില്‍ കൈയും കെട്ടി നില്ക്കുന്ന രജനീകാന്തിനെയാണ് കാര്‍ട്ടൂണിലൂടെ കാണാനാകുന്നത്.

കൂടാതെ ബോളിവുഡിന്റെ ബിഗ്ബിക്കു വേണ്ടിയും ഒരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. അമിതാഭ് ബച്ചനും വാന്‍ ഡാമ്മിന്റെ എപിക് സ്പ്ലിറ്റ് പ്രകടനം അനുകരിക്കുന്നതായി ചിത്രീകരിക്കുന്ന അനുകരണ വീഡിയോയാണ് പ്രചരിക്കുന്നത്. വീഡീയോ ലക്ഷക്കണക്കിന്‍ ആളുകള്‍ കാണുകയും ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :